വളണ്ടിയർമാർക്ക് പരിശീലനം പൂർത്തിയായി

Friday 09 January 2026 12:28 AM IST
ലോ & ഓർഡർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വൊളന്റിയർമാർക്ക് പരിശീലനത്തിൽ നിന്ന്

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായി ലോ ആൻഡ് ഓർഡർ കമ്മിറ്റിയുടെ നേതൃത്വത്തിൽ 600ഓളം വരുന്ന വളണ്ടിയർമാർക്ക് പരിശീലനം പൂർത്തിയായി. പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ നടന്ന പരിശിലന പരിപാടി എ.സി.പി കെ.ജി.സുരേഷ് ഉദ്ഘടാനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സർക്കിൾ ഇൻസ്‌പെക്ടർ എം.ജെ.ജിജോയാണ് പരിശീലനം നൽകിയത്. എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.ജി, ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ വിഭാഗങ്ങിളിലായാണ് പരിശീലനം നടന്നത്.