വിംഗ്‌സ് ഒഫ് മൈൻഡ് 14ന്

Friday 09 January 2026 12:30 AM IST

തൃശൂർ: വോയ്‌സ് ഒഫ് ഡിസേബിൾഡ് തൃശൂരിന്റെ ജില്ലാ സംഗമം വിംഗ്‌സ് ഓഫ് മൈൻഡ് 14ന് രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഭിന്നശേഷി വ്യക്തികൾക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രഥമ ദിവ്യാംഗ അവാർഡുകളുടെ സമർപ്പണവും നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനതല ദിവ്യാംഗരത്‌നം അവാർഡിന് എറണാകുളം സ്വദേശി ദിവ്യ എസ്.ശിവാലയവും ദിവ്യാംഗ് പ്രതിഭ ജില്ലാതല അവാർഡുകൾക്ക് എസ്.പി.ശ്രീകുമാർ, കെ.എം.ഷെമിൻ, ചാരുദത്ത് എസ്.പിള്ള, അബ്ദുൽ റഹീം, സുനിൽ ചന്ദ്രൻ എന്നിവരും അർഹരായതായി പ്രസിഡന്റ് വി.എൻ.സുനേഷ്, മുഹമ്മദ് റാഫി, പി.എ.സൂരജ്, പി.എ.റെയ്ഹാനത്ത്, ഒ.വൈ.അബ്ദുൽ മനാഫ്, പി.ജി.രത്‌നം എന്നിവർ അറിയിച്ചു.