കെ.സി.എസ്.എൽ കലോത്സവം  ചങ്ങനാശേരിയിൽ

Friday 09 January 2026 12:40 AM IST

ചങ്ങനാശേരി: കേരള കത്തോലിക സ്റ്റുഡൻസ് ലീഗ് സംസ്ഥാന കലോത്സവവും 110ാം വാർഷികവും ഇന്നും നാളെയുമായി ചങ്ങനാശേരി എസ്.ബി ഹയർ സെക്കൻഡറി സ്‌കൂളിലും സെന്റ് ആൻസ് ഗേൾസ് ഹൈസ്‌കൂളിലുമായി നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി അരമന അങ്കണത്തിൽ നിന്ന് എസ്.ബി ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വിളംബര റാലി. ഉച്ചകഴിഞ്ഞ് മൂന്നിന് എസ്.ബി സ്‌കൂൾ ഓഡിറ്റോറിയത്തിൽ കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനും സംഘടന രക്ഷാധികാരിയുമായ ജോഷ്വ മാർ ദഇഗ്‌നാതിയോസ് കലോത്സവം ഉദ്ഘാടനം ചെയ്യും. രണ്ടായിരത്തിലധികം പ്രതിഭകൾ 15 വേദികളിലായി വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. ഫോൺ: 9497781208.