സിഗരറ്റ് വലിക്കരുതെന്ന് പറഞ്ഞു, യുവാവിനെ മർദ്ദിച്ച് വിദ്യാർത്ഥി

Friday 09 January 2026 12:44 AM IST

രാമങ്കരി: സിഗരറ്റ് വലിക്കരുതെന്ന് ഉപദേശിച്ച യുവാവിന് വിദ്യാർത്ഥിയുടെ വക മർദ്ദനം. പുളിങ്കുന്ന് മൂന്നാം വാർഡ് കന്നിട്ടയിൽ തടികച്ചവടക്കാരനായ ജിനുവിനാണ് (30) മർദ്ദനമേറ്റത്. കഴിഞ്ഞ നാലിന് രാത്രി 7ന് പുളിങ്കുന്ന് മഠത്തിൽ അമ്പലത്തിന് സമീപമുള്ള കമ്പിപീടിക ഭാഗത്തെ മാത്തമ്മ പാലത്തിൽ വച്ചായിരുന്നു സംഭവം. മുഖത്തും മൂക്കിനും പരിക്കേറ്റ ഇയാളെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പുളിങ്കുന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.