കോട്ടയം കൊച്ചി ഭദ്രാസന കൺവൻഷൻ
Friday 09 January 2026 12:45 AM IST
കോട്ടയം: ദൈവനടത്തിപ്പിനെ ധ്യാനിക്കാൻ കഴിയുകയെന്നതാണ് ഏതൊരു വിശ്വസിയെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായി ഓർമിക്കേണ്ടതെന്ന് കെ.സി സന്തോഷ്. കോട്ടയം എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മാർത്തോമ്മാ സഭയുടെ 30ാമത് കോട്ടയം കൊച്ചി ഭദ്രാസന കൺവൻഷന്റെ രണ്ടാം ദിനം വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമഥിയോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന പൊതുയോഗത്തിൽ മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്ത അദ്ധ്യക്ഷത വഹിക്കും. ദദ്രാസനമായി വസതി പ്രോജക്ടിലൂടെ നിർമ്മിച്ചു നൽകുന്ന 10 വീടുകളുടെ അടിസ്ഥാനശില മെത്രാപോലീത്ത ആശീർവദിക്കും.