അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നാളെ പെരിങ്ങുളത്ത്
പെരിങ്ങുളം: സ്പാർട്ടൻസ് ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ജെസ്റ്റിൻ ജോസ് കുളത്തിനാൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നാളെ പെരിങ്ങുളം സ്പാർട്ടൻസ് അരീനയിൽ (സെന്റ് അഗസ്റ്റിൻ ഹൈസ്‌കൂൾ ഗ്രൗണ്ട് പെരിങ്ങുളം) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൂഞ്ഞാറിന്റെ ചരിത്രത്തിൽ ഇത് ആദ്യമായി ഫ്ളഡ് ലൈറ്റിന് കീഴിലാണ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. നാളെ രാവിലെ 8ന് പെരിങ്ങുളം പള്ളി വികാരി ഫാ. ജോർജ് മടുക്കാവിലും പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിർവ്വ മോഹനും സംയുക്തമായി കിക്കോഫ് കർമ്മം നിർവഹിക്കും. രാത്രി 8ന് സമാപനയോഗത്തിൽ ക്ലബ് പ്രസിഡന്റ് ബിനു ജോസ് പെരുമാകന്നേൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇൻകം ടാക്സ് ഗോവ അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യാതിഥിയാകും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ സമ്മാനദാനം നിർവഹിക്കും.