മൊസാദ് ചാരനെ തൂക്കിലേറ്റി

Friday 09 January 2026 7:30 AM IST

ടെഹ്റാൻ: ഇസ്രയേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയ ഇറാൻ പൗരനെ തൂക്കിലേറ്റി. അലി അർദെസ്താനി എന്നയാളുടെ വധശിക്ഷയാണ് ബുധനാഴ്ച നടപ്പാക്കിയത്. മൊസാദ് ഏജന്റുമായി ബന്ധം പുലർത്തിയിരുന്ന അലി രഹസ്യവിവരങ്ങൾ കൈമാറിയെന്നും പ്രതിഫലമായി ക്രിപ്‌റ്റോ കറൻസി ലഭിച്ചെന്നും ഇറാൻ അധികൃതർ ചൂണ്ടിക്കാട്ടി.