ഡയാലിസിസ് കിറ്റ് വിതരണം
Saturday 10 January 2026 12:15 AM IST
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, എസ്.എഫ്.എസ് പബ്ലിക് സ്‌കൂളും ചേർന്ന് 153 വൃക്കരോഗികൾക്ക് നൽകി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആശ്രയ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ബി മനൂപ്, സിസ്റ്റർ ശ്ലോമ്മോ, ജോൺ ജേക്കബ്, ജോശുവ നോബി മാത്യു, എ.എസ് നവരാംഗ്, ലീന മാത്യൂസ് എന്നിവർ പങ്കെടുത്തു. കിറ്റ് കൊടുക്കുന്നതിൽ 72 മാസം പൂർത്തീകരിച്ചതായി സെക്രട്ടറി അറിയിച്ചു.