വിവേകാനന്ദ ജയന്തിയാഘോഷം 

Saturday 10 January 2026 12:15 AM IST

കോട്ടയം : കോട്ടയം വിവേകാനന്ദ പഠന കേന്ദ്രത്തിന്റെയും തപസ്യ കലാസാഹിത്യവേദി കോട്ടയം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ 163-ാമത് വിവേകാനന്ദ ജയന്തി ആഘോഷം 12 ന് വൈകിട്ട് 4 ന് തിരുനക്കര തപസ്യ കലാ കേന്ദ്രം ഹാളിൽ നടക്കും. പത്രപ്രവർത്തകനും നോവലിസ്റ്റും തിരക്കഥാകൃത്തുമായ വെണ്ണല മോഹൻ ഉദ്ഘാടനം ചെയ്യും. പി.ജി ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ആർ.സുരേന്ദ്ര ലാൽ, എൻ.ശ്രീനിവാസൻ, വി.ജി ജയദേവ്, രാജു ടി.പത്മനാഭൻ, ബിബിരാജ് നന്ദിനി, കെ.എസ് സുമോൻ, സുരേഷ് ബാബു എന്നിവർ പങ്കെടുക്കും. തുടർന്ന്, പുഷ്പാർച്ചന, കവിതാലാപനം, സൂക്തപാരായണം.