പച്ചക്കറിക്കൃഷി പഠനപരിപാടി
Saturday 10 January 2026 12:16 AM IST
എലിക്കുളം : കാരക്കുളം ഇൻഫാം വനിതാസമാജം പച്ചക്കറിക്കൃഷി അറിയേണ്ടവ എന്ന വിഷയത്തിൽ പഠനപരിപാടി നടത്തി. തൈകളും നടീൽവസ്തുക്കളും വിതരണം ചെയ്തു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ് ജോസ്മി ജിൻസ് കടുവാതൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ജെയിംസ് തെക്കൻചേരിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസർ കെ.പ്രവീൺ, അസി.കൃഷി ഓഫീസർ എ.ജെ.അലക്‌സ് റോയ് എന്നിവർ പഠന പരിപാടി നയിച്ചു. വിത്സൻ പാമ്പൂരിക്കൽ, ഔസേപ്പച്ചൻ ഞാറയ്ക്കൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ സിസ്റ്റർ ജെനി, സിസ്റ്റർ ടെസി തുടങ്ങിയവർ പ്രസംഗിച്ചു.