സാമ്പത്തിക ശാസ്ത്ര  സെമിനാർ 

Saturday 10 January 2026 12:16 AM IST

രാമപുരം : രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സാമ്പത്തിക 'ശാസ്ത്രജ്ഞരല്ലാത്തവർക്കുള്ള സാമ്പത്തികശാസ്ത്രം' എന്ന വിഷയത്തിൽ സെമിനാർ നടത്തി. കേന്ദ്ര സാമ്പത്തിക മന്ത്രാലയം ഡയറക്ടർ ഡോ.മനു ജെ.വെട്ടിക്കൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യുട്ടീവ് പ്രകാശ് ജോസഫ് ചീഫ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ സുനിൽ കെ.ജോസഫ്, ഐ.ക്യൂ.എ.സി കോ-ഓർഡിനേറ്റർ കിഷോർ തുടങ്ങിയവർ പങ്കെടുത്തു.