അടുക്കളത്തോട്ടം പദ്ധതി ഉദ്ഘാടനം

Saturday 10 January 2026 12:18 AM IST

വൈക്കം: ടി.വി.പുരം ഗ്രാമപഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി വിതരണം ചെയ്യുന്ന ചെടിച്ചട്ടി, പച്ചക്കറി തൈ തുടങ്ങിയ ഉത്പാദന ഉപാധികളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ കവിത റെജി, ദീപാ ബിജു, ഗീതാ പ്രകാശൻ, വി.കെ.ശ്രീകുമാർ, രമ്യ തങ്കപ്പൻ, പി.കെ.ബേബി, സുരേഷ് നീതു, ധനേഷ്, അഡ്വ. എലിസബത്ത് മാത്യു, കൃഷി ഓഫീസർ ചൈതന്യ, സെക്രട്ടറി സനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.