അണ്ണനില്ലാതെ എന്ത് പൊങ്കൽ ?

Saturday 10 January 2026 6:55 AM IST

ജ​ന​നാ​യ​ക​ൻ​ കോടതി​യി​ൽ തന്നെ ​ റി​ലീസ് തീയതി​ 21നു ശേഷം

കാ​ത്തി​രി​പ്പ് തുടരുകയാണ്. ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകിയ വിധി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. പൊങ്കൽ അവധിക്കുശേഷം 21 ന് കോടതി വീണ്ടും പരിഗണിക്കും. അതിനാൽ പൊങ്കൽ റിലീസായി ജനനായകൻ എത്തില്ലെന്ന് ഉറപ്പായി. സെ​ൻ​സ​ർ​ ​കു​രു​ക്കി​ൽ​പ്പെ​ട്ട​തി​നാ​ലാ​ണ് ​ജ​ന​നാ​യ​ക​ന്റെ​ ​റി​ലീ​സ് ​വൈ​കുന്നത്. ഇന്നലെ ലോക​മെ​മ്പാ​ടും​ ​റി​ലീ​സ് ​ചെ​യ്യേ​ണ്ടി​യി​രു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​റി​ലീ​സ് ​മാ​റ്റം​ ​ആ​രാ​ധ​ക​രെ​ ​നി​രാ​ശ​രാ​ക്കി.​ ​വി​ജ​യ് ​യു​ടെ​ ​ജ​ന​നാ​യ​ക​നും​ ​ശി​വ​കാ​ർ​ത്തി​കേ​യ​ന്റെ​ ​പ​രാ​ശ​ക്തി​യും​ ​നേ​ർ​ക്കു​നേ​ർ​ ​ഏ​റ്റു​മു​ട്ടും​ ​എ​ന്ന് ​അ​വ​സാ​ന​ ​നി​മി​ഷം​ ​വ​രെ​ ​ക​രു​തി.​ ​എ​ന്നാ​ൽ​ ​സെ​ൻ​സ​ർ​ ​ബോ​‌​ഡി​ന്റെ​ ​ക​ടു​ത്ത​ ​നി​ല​പാ​ട് ​ഇ​രു​ ​ചി​ത്ര​ങ്ങ​ൾ​ക്കും​ ​ഒ​രേ​ ​പോ​ലെ​ ​ഉ​ണ്ടാ​യി.​ ​അവസാനം ​കു​രു​ക്ക് ​അ​ഴി​ച്ച് ​പ​രാ​ശ​ക്തി​ ​ഇ​ന്ന് ​തി​യേ​റ്ര​റി​ൽ​ ​എ​ത്തും.​ ​ എ​ന്നാ​ൽ​ ​ജ​ന​നാ​യ​ക​ൻ​ ​എ​ത്തി​യ​ ​ശേ​ഷ​മേ​ ​പൊ​ങ്ക​ൽ​ ​ആ​രം​ഭി​ക്കൂ​ ​എ​ന്ന് ​ഇപ്പോഴും ആ​രാ​ധ​ക​ർ.​ ​പ​രാ​ശ​ക്തി​യി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ര​വി​ ​മോ​ഹ​ൻ​ ​വി​ജ​യ​ ്ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​എ​ത്തി​യി​രു​ന്നു.​ ​ എ​ച്ച്.​ ​വി​നോ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജ​ന​ ​നാ​യ​ക​നെ​ക്കു​റി​ച്ച് ​വി​ജ​യ് ​അ​ഭി​ന​യി​ക്കു​ന്ന​ ​അ​വ​സാ​ന​ ​ചി​ത്ര​മെ​ന്ന​ ​നി​ല​യി​ൽ​ ​ആ​രാ​ധ​ക​ർ​ക്കും​ ​സി​നി​മാ​പ്രേ​മി​ക​ൾ​ക്കും​ ​വ​ൻ​ ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.​കെ.​വി.​എ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വെ​ങ്ക​ട്ട് ​കെ.​നാ​രാ​യ​ണ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ബോ​ബി​ ​ഡി​യോ​ൾ,​ ​പൂ​ജ​ ​ഹെ​ഗ്ഡെ,​ ​മ​മി​ത​ ​ബൈ​ജു,​ ​ന​രേ​ൻ,​ ​പ്രി​യ​ ​മ​ണി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​അ​നി​രു​ദ്ധി​ന്റേ​താ​ണ് ​സം​ഗീ​തം.​ ​ജ​ഗ​ദീ​ഷ് ​പ​ള​നി​ ​സാ​മി,​ ​ലോ​ഹി​ത് .​ ​എ​ൻ.​കെ​ ​എ​ന്നി​വ​രാ​ണ് ​കോ​ ​പ്രൊ​ഡ്യൂ​സ​ർ​മാ​ർ.​ ​സ​ത്യ​ൻ​ ​സൂ​ര്യ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​അ​ന​ൽ​ ​അ​ര​ശാ​ണ് ​ആ​ക്ഷ​ൻ​ ​കൊ​റി​യോ​ഗ്രാ​ഫ​ർ.​ ​പി.​ആ​ർ.​ഒ​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.