സ്പായിൽ പോയവർക്ക് അറിയാം , ഫസ്റ്റ് ലുക്ക്

Saturday 10 January 2026 6:59 AM IST

എബ്രിഡ് ഷൈൻ രചനയും സംവിധാനവും നിർവഹിക്കുന്ന സ്പാ എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഒരുവട്ടമെങ്കിലും സ്പായിൽ പോയവർക്ക് പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന എന്തൊക്കെയോ നിറഞ്ഞ ചിത്രം എന്ന ഫീൽ പോസ്റ്റർ നൽകുന്നു. സ്പാ നടത്തുന്ന സ്ഥലത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ സഞ്ചാരം 'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ " എന്നാണ് ടാഗ് ലൈൻ. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ,മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്,ജോജി കെ ജോൺ,സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.ഒപ്പം പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടാൻ ഒരു മാസ്ക് മാൻ കൂടി പ്രത്യക്ഷപ്പെടും. സ്പാറയിൽ ക്രിയേഷൻസ്,സഞ്ജു ജെ ഫിലിംസ് എന്നീ ബാനറിൽ സ്പാറയിൽ, സഞ്ജു ജെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ ഹിക്കുന്നു. സംഗീതം-ഇഷാൻ ഛബ്ര,ഗാനരചന- ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്, എഡിറ്റർ-മനോജ്. ഫൈനൽ മിക്സ്- എം . ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റിങ്-ശ്രീ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ-ഷിജി പട്ടണം, ഫെബ്രുവരിയിൽ സൈബർ സിസ്റ്റം ഓസ്ട്രേലിയയിൽ റിലീസ് ചെയ്യുമ്പോൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സ്പാറയിൽ ആന്റ് ചാരിയറ്റ് റിലീസ് വിതരണം ചെയ്യും. പി .ആർ .ഒ- എ. എസ്. ദിനേശ്.