റിങിൽ ലിറ്റിൽ അല്ല ഇഷാൻ ഷൗക്കത്ത്

Saturday 10 January 2026 6:02 AM IST

ചത്താ പച്ച ക്യാരക്ടർ പോസ്റ്റർ

റെസ്ലിംഗ് ആക്ഷൻ എന്റർടെയ്നർ ചത്താ പച്ച എന്ന ചിത്രത്തിൽ ഇഷാൻ ഷൗക്കത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. മാർക്കോ യിലൂടെ മലയാളി സുപരിചിതനായ ഇഷാൻ, ചത്താ പച്ചയിൽ ലിറ്റിൽ എന്ന കഥാപാത്രമായാണ് ആണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ചത്താ പച്ചയിൽ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകളാണ് പുറത്തുവരുന്നത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും ടൈറ്റിൽ ട്രാക്കും ഉയർന്ന ഊർജ്ജവും പുത്തൻ ദൃശ്യഭാഷയും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു എന്ന് അണിയറ പ്രവർത്തകർ തന്നെ ഉറപ്പിക്കുന്നു. തിരക്കഥ സനൂപ് തൈക്കുടം, ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ, ലെജൻഡറി സംഗീത സംവിധായക കൂട്ടുകെട്ടായ ശങ്കർ-എഹ്സാൻ-ലോയ് മലയാള സിനിമയിൽ ആദ്യമായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഗാനരചന വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം മുജീബ് മജീദ്.

, ആക്ഷൻ കൊറിയോഗ്രാഫി: കലൈ കിംഗ്സൺ, എഡിറ്റിങ്: പ്രവീൺ പ്രഭാകർ, റീൽ വേൾഡ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ രിതേഷ് ആന്റ് രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് നി‌ർമ്മാണം. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, ജനുവരി 22ന് ലോകവ്യാപകമായി റിലീസ് ചെയ്യും.വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം.