വലതുവശത്തെ കള്ളൻ 30ന് പുതിയ പോസ്റ്റർ
ബിജു മേനോന്റെയും ജോജു ജോർജിന്റെയും വേറിട്ട അഭിനയ മുഹൂർത്തങ്ങളുമായി ക്രൈം ഡ്രാമഗണത്തിൽ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ' പുതിയ പോസ്റ്റർ പുറത്തിറങ്ങി. ജനുവരി 30ന് പ്രദർശനത്തിന് എത്തും. 'മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്നാണ് ടാഗ് ലൈൻ. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഏറെയാണ്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ,
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്.ഛായാഗ്രഹണം : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, വിതരണം ഗുഡ്വിൽ എന്റർടെയ്ൻമെന്റ് . പി.ആർ. ഒ : ആതിര ദിൽജിത്ത്.