സർട്ടിഫിക്കറ്റ് കിട്ടി, പരാശക്തി ഇന്ന് എത്തും
ശിവകാർത്തികേയൻ നായകനായി സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിക്ക് യുഎ സർട്ടിഫിക്കറ്റ് ലഭിച്ചു. രണ്ടു മണിക്കൂർ 42 മിനിട്ടാണ് ദൈർഘ്യം. നേരത്തെ നിർദ്ദേശിച്ച 23 കട്ടുകൾക്ക് പുറമെ 15 കട്ടുകൾ കൂടി പുതുതായി നിർദ്ദേശിച്ചിരുന്നു. 1960 കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. പരാശക്തി ഇന്ന് റിലീസ് ചെയ്യും. രാവിലെ 9 മുതൽ തമിഴ്നാട്ടിൽ പ്രദർശനം ആരംഭിക്കും. ബേസിൽ ജോസഫ് തമിഴിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ്.അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് അഭിനയിക്കുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തിൽ എത്തുന്നു. രവി മോഹൻ ആണ് പ്രതിനായകൻ . ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധ കൊങ്കര, അർജുൻ നടേശൻ, ആക്ഷൻ: സുപ്രീം സുന്ദർ എഡിറ്റിംഗ്: സതീഷ് സൂര്യ, സംഗീതസംവിധാനം : ജി.വി. പ്രകാശ്, കലാ സംവിധാനം: എസ്. അണ്ണാദുരൈ നൃത്തസംവിധാനം: ബൃന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻ, ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണം. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. തമിഴ്നാട്ടിലെ വിതരണാവകാശം ഉദയനിധിയുടെ റെഡ് ജയന്റ് മുവീസാണ്. പി .ആർ .ഒ : പ്രതീഷ് ശേഖർ