വോട്ടർമാരെ ചേർക്കാൻ മുസ്ലിംലീഗ് പ്രത്യേകക്യാമ്പ് ഇന്ന്
Friday 09 January 2026 9:05 PM IST
കണ്ണൂർ:എസ്.ഐ.ആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്ന്എല്ലാ മുൻസിപ്പൽ പഞ്ചായത്ത് മേഖലാ കേന്ദ്രങ്ങളിലും പ്രത്യേക ക്യാമ്പ് നടത്തും. വൈകിട്ട് ഏഴു മുതൽ രാത്രി 12 മണി വരെ പ്രത്യേക കേന്ദ്രത്തിൽ ശാഖ,ബൂത്ത് കമ്മിറ്റികളെ പങ്കെടുപ്പിച്ചാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്. കരട് പട്ടികയിൽ ഇടംപിടിക്കാത്ത വോട്ടർമാരെ കണ്ടെത്തി അടുത്തദിവസം തന്നെ വോട്ട് ചേർക്കൽ പ്രവർത്തനം ഊർജ്ജിതമായി നടത്താനാണ് ലീഗ് തീരുമാനം. ജില്ലയിലെ ഒരൊറ്റ കേന്ദ്രവും ഒഴിഞ്ഞു പോകാതെ ഈ ക്യാമ്പ് നടത്താൻ കീഴ്കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി നിയോഗിച്ച പഞ്ചായത്ത് മുൻസിപ്പൽ മേഖല നിരീക്ഷകൻമാർ ക്യാമ്പിൽ പങ്കെടുക്കും