റെസിഡൻസ് അസോ നിവേദനം നൽകി
Friday 09 January 2026 9:07 PM IST
കൊട്ടിയൂർ: കണ്ണൂർ വിമാനത്താവളം മാനന്തവാടി- മട്ടന്നൂർ നാലുവരിപ്പാത നിർമ്മാണത്തിന് വീടും നിർമിതികളും ഏറ്റെടുക്കുമ്പോൾ കാലപ്പഴക്കം കണക്കാക്കി മാത്രമേ നഷ്ടപരിഹാരം പരിഹാരം നൽകുവെന്ന ഉത്തരവ് പിൻവലിക്കുവാൻ വേണ്ട നടപടികൾ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊട്ടിയൂർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എം.എൽ.എ സണ്ണി ജോസഫിന് നിവേദനം നൽകി. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജയ്സൺ കാരക്കാട്ട്, കൊട്ടിയൂർ പഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ജേക്കബ് ചോലമറ്റം,ജിൽസ് എം.മേയ്ക്കൽ,ഹരിദാസ് കൊല്ലകോണം,വിൻസൻ്റ് മുത്തനാട്ട് ,ജോസ് കൊച്ചു വെമ്പള്ളി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.