പുസ്‌ത‌ക പ്രകാശനം

Saturday 10 January 2026 1:46 AM IST

തിരുവനന്തപുരം: ഡോ.ജോബിൻ എസ്‌.കൊട്ടാരം രചിച്ച പി.ജെ.ജോസഫും കേരളത്തിലെ വിദ്യാഭ്യാസ വിപ്ലവവും എന്ന പുസ്‌തകം നിയമസഭ പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു. സ്‌പീക്കർ എ.എൻ.ഷംഷീർ ആദ്യ പതിപ്പ്, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, ഡോ.ജോബിൻ എസ്‌.കൊട്ടാരം എന്നിവർ സംസാരിച്ചു.