ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ല സമ്മേളനം

Friday 09 January 2026 9:48 PM IST

പയ്യന്നൂർ : ദേശീയ അദ്ധ്യാപക പരിഷത്ത് ( ജില്ലാ സമ്മേളനം ഇന്നും നാളെയും പയ്യന്നൂർ ഒ.പി.എം. ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് വൈകീട്ട് ജില്ല കമ്മിറ്റിയോഗം .നാളെ രാവിലെ 10ന് ജില്ല പ്രസിഡന്റ് എം.സോജയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ കെ.കെ.ഗിരീഷ് കുമാർ ഉൽഘാടനം ചെയ്യും. ആർ.എസ്.എസ്.ഉത്തര പ്രാന്ത സഹ: കാര്യവാഹക് പി.പി.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തും. യാത്രയയപ്പ് സമ്മേളനം ബി.ജെ.പി.ജില്ല പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. എൻ.ടി.യു സംസ്ഥാന സെക്രട്ടറി മനോജ് മണ്ണേരി അദ്ധ്യക്ഷത വഹിക്കും. സംഘടനസമ്മേളനം പ്രശാന്ത് കുമാർ കീഴാറ്റൂരിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ സി.കെ.രമേശൻ , ചെയർമാൻ സി.ഐ.ശങ്കരൻ , വൈസ് ചെയർമാൻ പനക്കീൽ ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി മനോജ് മണ്ണേരി ,ജില്ലാകമ്മറ്റി അംഗം വി.വി.മുരളിധരൻ, ടി.വി.ശ്രീകുമാർ സംബന്ധിച്ചു.