വരയിടം ചിത്ര പ്രദർശനം തുടങ്ങി
Friday 09 January 2026 9:50 PM IST
പയ്യന്നൂർ : കുട്ടികളിലെ ചിത്രകലാ അഭിരുചി പ്രോത്സാഹിപ്പിക്കുക , ആത്മവിശ്വാസം വളർത്തുക , മികച്ച ചിത്രകാരൻമാരായി വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സർഗജാലകം കലാസാഹിത്യ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി പാർക്കിലെ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ കുട്ടികളുടെ ചതുർദിന ചിത്രപ്രദർശനം വരയിടം ആരംഭിച്ചു. മൂന്നാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള പതിനേഴ് കുട്ടികൾ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.ഗംഗൻ കുഞ്ഞിമംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ശില്പിയും ലളിതകലാ അക്കാഡമി അംഗവുമായ ഉണ്ണി കാനായി ഉദ്ഘാടനം ചെയ്തു. കലേഷ് കല, വിനോദ് പയ്യന്നൂർ, എ.വി.പവിത്രൻ, എ.കെ.ഈശ്വരൻ പ്രസംഗിച്ചു. കെ.സി.ടി.പി.അജിത സ്വാഗതവും ഹരിലാൽ മാത്തിൽ നന്ദിയും പറഞ്ഞു. ഇന്നും നാളെയും നടക്കുന്ന കുട്ടികൾക്കുള്ള ചിത്രപഠന ക്ലാസ്സിൽ എ.ബി.ബിജു, തങ്കരാജ് കൊഴുമ്മൽ എന്നിവർ ക്ലാസെടുക്കും.