ഏഴ് വയസുകാരിക്ക് നേരെ പീഡനശ്രമം: ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ
Saturday 10 January 2026 1:53 AM IST
ചെങ്ങന്നൂർ: ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. പടിഞ്ഞാറ്റ് ഓതറ തോണ്ടു പറമ്പിൽ വിദ്യാസാഗർനെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ സ്കൂളിൽ കൊണ്ടുവിടുകയും തിരികെ കൊണ്ടാക്കുകയും ചെയ്യുന്നത് ഇയാളായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ച മുൻപ് സ്കൂൾ ഓട്ടത്തിനിടയിൽ അവസാന ട്രിപ്പിനിടയിലാണ് പീഡനശ്രമം നടന്നത്. കുട്ടി വീട്ടുകാരോട് വിവരം തുറന്നു പറഞ്ഞതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.