ബഡ്‌ജറ്റ് സമ്മേളനം ഏപ്രിൽ രണ്ടുവരെ

Saturday 10 January 2026 12:29 AM IST

ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ. ഇതു സംബന്ധിച്ച മന്ത്രിതല ഉപസമിതിയുടെ ശുപാർശ രാഷ‌്‌ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. 28ന് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും ഫെബ്രുവരി ഒന്നിന് കേന്ദ്ര ബഡ്‌‌ജറ്റ് അവതരണവും നടക്കും. ഫെബ്രുവരി 13ന് പിരിയുന്ന പാർലമെന്റ് രണ്ടാം ഘട്ടത്തിൽ മാർച്ച് 9ന് വീണ്ടും സമ്മേളിക്കും. കേന്ദ്ര ബഡ്‌ജറ്റും ധനകാര്യ ബില്ലും പാസാക്കിയ ശേഷം ഏപ്രിൽ രണ്ടിന് സമ്മേളനം കൊടിയിറങ്ങും.