അദാനി റോയൽസ് കപ്പ് ക്രിക്കറ്റ് ഇന്ന് കോവളത്ത്

Saturday 10 January 2026 12:32 AM IST

തിരുവനന്തപുരം: അദാനി ട്രിവാൻഡ്രം റോയൽസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അദാനി റോയൽസ് കപ്പ് ഏകദിന ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് കോവളം വാഴമുട്ടം സ്പോർട്സ് ഹബിൽ നടക്കും.രാവിലെ 8ന് കോവളം സി.ഐ ജയപ്രകാശ്.വി ഉദ്ഘാടനം ചെയ്യും. എം.വിൻസെന്റ് എം.എൽ.എ,മേയർ വി.വി.രാജേഷ്,ഡെപ്യൂട്ടി മേയർ ആശാനാഥ്.ജി.എസ്,കൗൺസിലർമാരായ ഷീബ പാട്രിക്,സജീന ടീച്ചർ,വള്ളക്കടവ് മുസ്ലിം ജമാത്ത് പ്രസിഡന്റ് സൈഫുദ്ദീൻ.എ,വലിയതുറ സി.ഐ അശോക് കുമാർ.വി,എയർപോർട്ട്‌ സി.എ ഒ.രാഹുൽ ഭട്കോട്ടി,ഡോ.അനിൽ ബാലകൃഷ്ണൻ,മഹേഷ്‌ ഗുപ്തൻ,തുഷാർ രാഹതേക്കർ എന്നിവർ പങ്കെടുക്കും.

16 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.തീരദേശ മേഖലയിലെ ക്രിക്കറ്റ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.