സേവ് കേരള ബ്രിഗേഡ്സ്

Saturday 10 January 2026 12:33 AM IST

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം ഉടനടി ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. പ്രസിഡന്റ് അഡ്വ.റസ്സൽ ജോയി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അലോഷ്യസ് പൂനാട് ശവപ്പെട്ടിയിൽ കിടന്ന് പ്രതീകാത്മസമരം നടത്തി. ട്രഷറർ പി.എം ജോസഫ്, ജനറൽ സെക്രട്ടറി അമൃതാപ്രീതം അനിൽ തൃപ്പൂണിത്തുറ,വർഗ്ഗീസ് തച്ചിലുകണ്ടം, ജോസ് പുരയിടം,അഞ്ജലി ജയപാൽ,ബിബിൻ കപ്പിത്താൻ,സജീന്ദ്രൻ, എന്നിവർ പങ്കെടുത്തു.