മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ
Saturday 10 January 2026 12:34 AM IST
തിരുവനന്തപുരം: ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.ഡ്രൈവിംഗ് ടെസ്റ്റ്,ലേണേഴ്സ് ടെസ്റ്റ് എന്നിവയുടെ തീയതികൾ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഷറഫ് നരിമുക്കിൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.എസ്.പ്രസാദ്,നെടുമങ്ങാട് ശിവൻപിള്ള,പ്രേംജിത്ത്,കരുമ്പക്കൽ സുധാകരൻ,വിനോദ്,കാർത്തികേയൻ,പ്രകാശൻ,ദാസൻ,നൈസ്ലാം,നിഷാബ്,ഉബൈദ് തുടങ്ങിയവർ പങ്കെടുത്തു.