മീനാങ്കൽ റബർ ഉത്പാദകസംഘം
Saturday 10 January 2026 12:34 AM IST
ചേരപ്പള്ളി: മീനാങ്കൽ റബർ ഉത്പാദക സംഘത്തിലെ ഉപഭോക്താക്കൾ റബർ സബ്സിഡി ലഭിക്കുന്നതിന് രജിസ്ട്രേഷൻ പുതുക്കുന്നതിനായി 2025-26 വർഷത്തെ കരമടച്ച രസീതും 2025 നവംബർ മുതലുള്ള ബില്ലുകളുമായി രണ്ടാം ശനിയാഴ്ചയും 4-ാമത്തെ ഞായറാഴ്ചയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ബൗണ്ടർമുക്കിലുള്ള സംഘം ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് സംഘം പ്രസിഡന്റ് പറണ്ടോട് ഷാനവാസും വൈസ് പ്രസിഡന്റ് ഐത്തി എസ്.സുരേന്ദ്രനും അറിയിച്ചു.