വിഴിഞ്ഞത്ത് ഡിസംബറിൽ 1.21 ലക്ഷം ടി.ഇ.യു ചരക്കുനീക്കം
Saturday 10 January 2026 12:36 AM IST
വിഴിഞ്ഞം: രാജ്യത്തെ കിഴക്ക്,തെക്ക് തീരങ്ങളിലെ തുറമുഖങ്ങളിൽ ഏറ്റവും ഉയർന്ന കണ്ടെയ്നർ ചരക്കുനീക്കത്തിൽ ഒന്നാം സ്ഥാനം നിലനിറുത്തി വിഴിഞ്ഞം. 2025 ഡിസംബർ മാസത്തിൽ 1.21 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്‌താണ് നേട്ടം. തുറമുഖത്ത് വാണിജ്യാടിസ്ഥാനത്തിലെ എറ്റവും ഉയർന്ന പ്രതിമാസ കണക്കാണിതെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ 686 കപ്പലുകളിൽ നിന്നും 14.6 ലക്ഷം ടി.ഇ.യു കണ്ടെയ്നർ ചരക്കുനീക്കമാണ് നടന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമ്മാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 20ന് ശേഷം നടക്കുമെന്നാണ് വിവരം.