ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം 14 ന്
Friday 09 January 2026 11:59 PM IST
ആലപ്പുഴ : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം, കാറ്റഗറി നം.474/2024) തസ്തികയിലെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ജനുവരി 14ന് രാവിലെ 10 മണിക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ആലപ്പുഴ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ പി.എസ്.സി വെബ്‌സൈറ്റിലെ ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്‌മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കണം. പ്രൊഫൈലിൽ അറിയിപ്പ് ലഭിക്കാത്തവർ പി.എസ്.സി യുടെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04772264134.