ഫാ. തോമസ് മൂർ മെമ്മോറിയൽ പ്രസംഗ മത്സരം
Saturday 10 January 2026 12:00 AM IST
ആലപ്പുഴ: കുട്ടനാട് ഇന്റഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്സ്) സ്ഥാപകനും പ്രമുഖ പ്രഭാഷകനുമായിരുന്നു ഫാ.തോമസ് മൂറിന്റെ സ്മരണാർത്ഥം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. കിഡ്സ് പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. തോമസ് മത്തായി കരിക്കമ്പള്ളിൽ, പ്രൊഫ. ചെറിയാൻ അലക്സാണ്ടർ, പി.എം. കുര്യൻ,കെ ലാൽജി,എച്ച്. സുബൈർ,ബേബി പാറക്കാടൻ,തോമസ് കുര്യൻ, ജോസ് അക്കരക്കളം, പ്രേംസായ് ഹരിദാസ്, ആർ. വി.ഇടവന,ആശാകൃഷ്ണാലയം, പോൾസൺ പ്ലാപ്പുഴ, സന്തോഷ് മാത്യൂ, ജോഷി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു