റിട്ട.പ്രഥമാദ്ധ്യാപകർ ഒത്തുചേർന്നു
Saturday 10 January 2026 12:03 AM IST
തുറവൂർ: തുറവൂർ ഉപജില്ലയിലെ വിരമിച്ച പ്രഥമാദ്ധ്യാപകരുടെ കൂട്ടായ്മയായ ‘ഒരുമ’യുടെ മൂന്നാം വാർഷികം അഴീക്കൽ ടൈഡൽ ബ്ലെന്റ് റിസോർട്ടിൽ നടന്നു. 30 അംഗങ്ങളടങ്ങുന്ന ഈ സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനം വിരമിച്ച ശേഷമുള്ള ജീവിതം സന്തോഷകരവും ആത്മവിശ്വാസപൂർണ്ണവുമാക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാണ്. ചർച്ചാ ക്ലാസുകൾ, യോഗാ പരിശീലനം, രചനാ ശില്പശാലകൾ, വിനോദയാത്രകൾ, ഇരുമാസത്തിലൊരിക്കൽ നടത്തുന്ന ഒത്തുചേരലുകൾ എന്നിവയാണ് പ്രധാന പരിപാടികൾ. തുറവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച കെ.ജയയാണ് രക്ഷാധികാരി. മാത്യൂസ്, രാധാമണി, സുഷമ വേണു, എൽ. പ്രതിഭ, എൻ. അശോക് കുമാർ, എം. പി. ശിവകുമാർ, എൻ. ദയാനന്ദൻ, കെ. വി. റോസി എന്നിവർ വാർഷികാഘോഷങ്ങൾക്ക് നേതൃത്വം നൽകി.