പ്രവേശന പരീക്ഷ ഫെബ്രുവരി ഏഴിന്

Saturday 10 January 2026 12:04 AM IST

ചെന്നിത്തല : ജവഹർ നവോദയ വിദ്യാലയത്തിൽ 2026 - ​27 അദ്ധ്യയന വർഷത്തിലെ ഒൻപത്, പതിനൊന്ന് ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി ഏഴിന് ജവാഹർ നവോദയ വിദ്യാലയ ചെന്നിത്തലയിൽ നടക്കും. ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഒൻപതാം ക്ലാസ്സിന്റെ അഡ്മിറ്റ് കാർഡ് https://cbseitms.nic.in/2025/nvsix_9/AdminCard/Admit26Card എന്ന വെബ്‌സൈറ്റിൽ നിന്നും പതിനൊന്നാം ക്ലാസ്സിന്റെ അഡ്മിറ്റ് കാർഡ് https://cbseitms.nic.in/2025/nvsxi_11/AdminCardAdmit26Card ൽ നിന്നും ഡൗൺലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിന് തടസം നേരിടുന്നവർ പ്രവൃത്തി ദിവസങ്ങളിൽഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9074806276,7870977793