റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം
Saturday 10 January 2026 12:05 AM IST
ആറാട്ടുപുഴ: നിർദ്ധന രോഗികൾക്ക് ആശ്വാസവുമായി കാരുണ്യതീരം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ ഫിസിയോതെറാപ്പി ആൻഡ് ന്യൂറോ റിഹാബിലിറ്റേഷൻ സെന്റർ നാളെ മുതൽ പ്രവർത്തനമാരംഭിക്കും. പാനൂർ ഫിഷറീസ് ആശുപത്രിക്ക് പിന്നിലുള്ള ഇസ്‌ലാമിക് സെന്റർ ബിൽഡിംഗിൽ സജ്ജമാക്കിയ കേന്ദ്രം നാളെ വൈകിട്ട് നാലിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. കാരുണ്യതീരം ട്രസ്റ്റ് ചെയർമാൻ അഡ്വ. എം. താഹ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് പാനൂർ പുത്തൻപുര ജംഗ്ഷന് സമീപം നടക്കുന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് പി.എ. അൻസാരി മുഖ്യപ്രഭാഷണം നടത്തും.