വനമേഖലയിൽ ഹോട്ടൽ മാലിന്യം തള്ളിയ പ്രതി റിമാൻഡിൽ
Saturday 10 January 2026 1:14 AM IST
ചേലക്കര: എളനാട് നടുപ്പക്കുണ്ട് മേഖലയിലെ വനത്തിൽ ഹോട്ടൽ മാലിന്യം തള്ളിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. ഒറ്റപ്പാലം പൂളക്കുണ്ട് പനക്കൽ വീട്ടിൽ മിഹാദിനെയാണ് വടക്കാഞ്ചേരി കോടതി റിമാൻഡ് ചെയ്തത്. എറണാകുളം മേഖലയിൽ നിന്നും ശേഖരിച്ച ഹോട്ടൽ മാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് എളനാട് പൊട്ടൻ കോട് നടുപ്പക്കുണ്ട് വനമേഖലയിൽ തള്ളുകയായിരുന്നു. എളനാട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മാലിന്യം കൊണ്ടുവന്ന വാഹനത്തിനും മറ്റ് പ്രതികൾക്കുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.