ഡ്രൈവറില്ലാ കാറുകൾ ഇന്ത്യയിലെത്തും: ഗൂഗിൾ എ.ഐ ചീഫ് ഗോപി കല്ലായിൽ

Saturday 10 January 2026 12:28 AM IST

തൃശൂർ: അമേരിക്കൻ നിരത്തുകളിൽ കാണുന്ന ഡ്രൈവറില്ലാ കാറുകൾ വൈകാതെ ഇന്ത്യൻ നഗരങ്ങളിലും എത്തുമെന്ന് ഗൂഗിൾ എ.ഐ ചീഫ് ബിസിനസ് സ്ട്രാറ്റജിസ്റ്റ് ഗോപി കല്ലായിൽ പറഞ്ഞു. തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ ഹോട്ടൽ ജോയ്‌സ് പാലസിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാവി നിർമ്മിത ബുദ്ധിയിലൂടെ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ടി.എം.എ അംഗങ്ങളും വ്യവസായ പ്രമുഖരും വിദ്യാർത്ഥികളും പങ്കെടുത്തു. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി അമേരിക്കയിൽ അവതരിപ്പിക്കപ്പെടുന്ന സാങ്കേതിക വിദ്യ ഒട്ടും വൈകാതെ തന്നെ ഇന്ത്യയിലും ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി.എം.എ പ്രസിഡന്റ് സി. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജെ. ഷാജി, പി.കെ. വിജയകുമാർ, സിജോ പോന്നോർ എന്നിവർ സംസാരിച്ചു.