ഗാനങ്ങളുടെ ഭാവം നഷ്ടപ്പെട്ട ഒരാണ്ട്: ഔസേപ്പച്ചൻ

Saturday 10 January 2026 12:30 AM IST

തൃശൂർ: പി.ജയചന്ദ്രൻ എന്ന ഗായകൻ നഷ്ടപ്പെട്ടപ്പോഴാണ് മലയാള ഗാനങ്ങൾക്ക് ഭാവം നഷ്ടപ്പെട്ടെന്ന് മലയാളികൾ തിരിച്ചറിഞ്ഞതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഭരതൻ സ്മൃതി വേദിയുടെ പി.ജയചന്ദ്രൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുസ്മരണം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

എം.പി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ,സംഗീത സംവിധായകരായ വിദ്യാധരൻ മാസ്റ്റർ, പി.കെ.സണ്ണി,സണ്ണി വിശ്വനാഥ്,ഫാ. പോൾ പൂവ്വത്തിങ്കൽ, പ്രദീപ് സോമസുന്ദരൻ,എൻ.രാജൻ സംവിധായകരായ അനിൽ സി.മേനോൻ, ദർശൻ, സുനിൽ സുഗത, ബാലസുബ്രഹ്മ്യൻ,ശ്രവണ, അഡ്വ.ബി.ഗോപാലകൃഷ്ണൻ,സജി,കെ.ജെ.ജോണി ജേക്കബ്ബ്,ചെങ്ങലായ് അജിത് കുമാർ, രാജ അജയ്‌ഘോഷ്,അനിൽ വാസുദേവ്,സി.വേണുഗോപാൽ,ഷിബു ടുളിപ്‌സ് എന്നിവർ സംസാരിച്ചു.