പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Saturday 10 January 2026 12:34 AM IST

കൊടുവള്ളി: നരിക്കുനിയിൽ പതിനൊന്നുകാരനായ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. നരിക്കുനി കൊട്ടയോട്ട് താഴം വള്ളിപ്പാട്ട് ഹിജാസ് അഹമ്മദ് (30) നെയാണ് കൊടുവള്ളി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ യുവാവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ​കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായ വെളിപ്പെടുത്തലിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.