റഷ്യൻ ആക്രമണം: യുക്രെയിനിൽ 4 മരണം
Saturday 10 January 2026 6:28 AM IST
കീവ്: യുക്രെയിനിലെ കീവിൽ ഇന്നലെ പുലർച്ചെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. 9 പേർക്ക് പരിക്കേറ്റു. ഖത്തർ എംബസിക്ക് കേടുപാടുണ്ടായി. എംബസി ജീവനക്കാർ സുരക്ഷിതരാണ്. അതേ സമയം, നൂതന ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ 'ഒറെഷ്‌നികി"നെയും റഷ്യ ഇന്നലെ പ്രയോഗിച്ചു. 2024 നവംബറിൽ ആദ്യമായി യുക്രെയിന് നേരെ പ്രയോഗിച്ച ഒറെഷ്‌നികിനെ ഇന്നലെയാണ് റഷ്യ വീണ്ടും പുറത്തെടുത്തത്. നാറ്റോ രാജ്യമായ പോളണ്ടിന്റെ അതിർത്തിക്ക് സമീപം ലിവീവിലാണ് മിസൈൽ പതിച്ചത്. ശബ്‌ദത്തിന്റെ പത്ത് മടങ്ങ് വേഗതയുണ്ട് (സെക്കൻഡിൽ 3 കിലോമീറ്റർ വരെ) ഒറെഷ്‌നികിന്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ഒറെഷ്‌നികിന് 3,000 - 5,000 കിലോമീറ്റർ വരെ പ്രഹര പരിധിയുണ്ടാകാമെന്ന് കരുതുന്നു.