മാക്രോണുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ

Saturday 10 January 2026 6:28 AM IST

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഫ്രാൻസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ജയശങ്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ മാക്രോണിനെ അറിയിച്ചു. അടുത്ത മാസം നടക്കുന്ന എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ മാക്രോൺ ഇന്ത്യയിലെത്തും. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷോൺ നോയൽ ബാരറ്റുമായും ജയശങ്കർ ചർച്ച നടത്തി. ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിൽ കൈവരിച്ച പുരോഗതിയും ആഗോള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. പാരീസിൽ നടന്ന ഫ്രഞ്ച് അംബാസഡർമാരുടെ 31-ാം സമ്മേളനത്തിൽ വിശിഷ്ടാഥിതിയായി പങ്കെടുത്ത ജയശങ്കർ, സമകാലിക ആഗോള മാറ്റങ്ങളെ പറ്റി സംസാരിച്ചു.