പൈതൃക മന്ത്രാക്ഷരങ്ങൾ
ജപിക്കുന്ന മന്ത്രങ്ങളുടെ ശക്തിയും, ചെയ്യുന്ന കർമങ്ങളുടെ സത്യവുമാണ് ജീവിതത്തിലെ ഒറ്റയടിപ്പാതയിൽ മീര പണിക്കരുടെ ഇടവും വലവും ചേർന്നു നിൽക്കുന്നത്. മുറുക്കിച്ചുവന്ന കിഴക്കൻ മാനത്തുനിന്നുള്ള നേർത്ത സ്വർണവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന തളിർവെറ്റിലകൾ കുളിർമ പകരുന്ന യാത്രയിൽ ഒട്ടേറെ ഹൃദയങ്ങളിലേക്ക് കടന്നുചെല്ലാൻ മീരയ്ക്കു കഴിയുന്നു. മന്ത്രസിദ്ധിയും ജീവിതശുദ്ധിയും നൽകിയ അനുഗ്രഹപുണ്യവുമായി, കടന്നു ചെല്ലുന്ന ഓരോ ഹൃദയ കവാടത്തിലെയും മാറാലകൾ നീക്കി പ്രകാശം തെളിക്കാൻ ഗുരുവായ അപ്പൂപ്പൻ നാരായണ പണിക്കർ കൈമാറിയ സിദ്ധികൾ...! അക്ഷരമോ അനുഷ്ഠാനമോ തെറ്റാതെ എല്ലാം കൃത്യമായി പാലിക്കുന്നു, വെറ്റില ജ്യോതിഷത്തിലും മഷിനോട്ടത്തിലും വിദഗ്ദ്ധയായ കേരളത്തിലെ ഒരേയൊരു വനിത. ഇതിനു പുറമേയാണ്, പ്രകൃതി ശക്തികളെ ഉപാസിച്ച് നേടിയ കഴിവുകൾ. പ്രശ്നങ്ങളുമായി എത്തുന്നവർക്ക് ഈ വിദ്യകളിലൂടെ പരിഹാരം നിർദ്ദേശിച്ച് സമാധാന ജീവിതത്തിലേക്കു നയിക്കുന്നു. ഓരോ കാര്യത്തിലും ഫലം ഉറപ്പുവരുത്തി സമാധാനത്തോടെ അവരെ മടക്കി അയയ്ക്കണമെന്ന് നിർബന്ധമുണ്ട്. സാന്ത്വനം പകരുന്ന അമ്മയായും, സംരക്ഷണം നൽകുന്ന സംഹാരരുദ്രയായുമെല്ലാം ഉപാസനാ മൂർത്തികൾ വിളിപ്പുറത്തുണ്ടെന്നു മീര പറയുന്നു. സ്വാർത്ഥലാഭത്തിന് ഒരു സഹായവും അവരോടു ചോദിച്ചിട്ടില്ല. അങ്ങനെയൊരു ഉദ്ദേശ്യമുണ്ടെങ്കിൽ കിട്ടുകയുമില്ല. ഉപാസനാമൂർത്തികളുടെ ശക്തിയും അനുഷ്ഠാനങ്ങളുടെ സത്യവും ഒരുമിക്കുമ്പോഴാണ്ഉപാസകന് സിദ്ധികൾ ലഭിക്കുന്നത്. സ്വാർത്ഥ താത്പര്യത്തിന് ഉപയോഗിക്കാത്ത ഏതു സിദ്ധിയും അനുഗ്രഹമായി ഭവിക്കും. അഭയം തേടിയെത്തുന്നവരെ വലിപ്പച്ചെറുപ്പമില്ലാതെ കാണുകയും വെറ്റിലജ്യോതിഷത്തിലൂടെയും, മഷിനോട്ടത്തിലൂടെയും പ്രശ്നങ്ങൾ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു. എട്ടാം വയസിൽ അറപ്പുരയിലേക്ക് കൈപിടിച്ചുകൊണ്ടുപോയിമന്ത്രോപദേശം നൽകിയ അപ്പൂപ്പനാണ് ഗുരു. ഉപാസനാ മൂർത്തികളുടെ അദൃശ്യസാന്നിദ്ധ്യം അന്നേ ബോദ്ധ്യപ്പെട്ടു. അടുത്തറിഞ്ഞപ്പോൾ മറ്റൊന്നും വേണ്ടെന്നു തീരുമാനിച്ചു. പിന്നീട് സ്വപ്നങ്ങളിൽ അവരെത്തി നടക്കാനിരിക്കുന്ന ഒരുപാട് കാര്യങ്ങൾ കാട്ടിക്കൊടുത്തു. കണ്ടതെല്ലാം അദ്ഭുതങ്ങളായിരുന്നു. ഇന്നത്തെ സ്വപ്നങ്ങൾ നാളത്തെ സംഭവങ്ങളാകുന്ന അവസ്ഥ. വിശദീകരിക്കാനാവാത്ത ഒരുപാട് സത്യങ്ങൾ ചുറ്റുമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉപാസന ജീവിതത്തിന്റെ ഭാഗമായി. വരുന്നവരുടെ പ്രശ്നങ്ങൾ തിരിച്ചറിയാൻ ഇന്നും ഇങ്ങനെ കഴിയുന്നുണ്ട്. പെൺകുട്ടികൾക്ക് അപ്രാപ്യമെന്നു വിധിയെഴുതപ്പെട്ട മേഖലയിലൂടെയാണ് മീരയുടെ ജൈത്രയാത്ര. ഒരുനിയോഗം പോലെ ഏറ്റെടുത്തു. മന്ത്രോപാസനയും കാർക്കശ്യമുള്ള ജീവിതരീതികളും പെൺകുട്ടികൾക്കു പറ്റുമെന്നു തെളിയിച്ചു. സ്ത്രീകൾക്ക് അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച് കഠിന ചിട്ടവട്ടങ്ങളോടെ ജ്യോതിഷവും മഷിനോട്ടവും പഠിക്കുകയായിരുന്നു. മഷിക്കൂട്ടിന്റെ രഹസ്യവും അപ്പൂപ്പൻ കൈമാറി. എട്ടാം വയസിൽ ജ്യോതിഷ പഠനം തുടങ്ങി 16ാം വയസിൽ പൂർത്തിയാക്കി. തുടർന്നു മഷിനോട്ട സിദ്ധിനേടി. 22 വയസിൽ മന്ത്രപഠനം തുടങ്ങി. ഇതിനിടെ വിവാഹം കഴിച്ചു. അനന്തരാവകാശികൾ ജനിക്കാൻ മാത്രമായിരിക്കണം വിവാഹമെന്ന കഠിന നിഷ്ഠ അക്ഷരംപ്രതി പാലിച്ചു. ഈ 58 വയസിനിടെ സാത്വിക കർമങ്ങളല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ട്. ഈ നിയോഗത്തിൽ ഉപാസകൻ സ്വകാര്യ സുഖങ്ങൾ ഉപേക്ഷിക്കണം. മത്സ്യമാംസാദികൾ നിഷിദ്ധം. ബ്രാഹ്മമുഹൂർത്തത്തിൽ അനുഷ്ഠാനങ്ങൾ തുടങ്ങണം. പൂജാകർമ്മങ്ങൾക്കായി അഞ്ച് കർമികളും രണ്ടു സഹായികളുമുണ്ട്. അപ്പൂപ്പനും അച്ഛൻ കൃഷ്ണപ്പണിക്കരും നൽകിയ പിന്തുണയാണ് മഹാഭാഗ്യമെന്നു വിശ്വസിക്കുന്നു. പെൺകുട്ടികൾക്ക് ഇതൊക്കെ പറ്റുമോ എന്നു ചോദിച്ച് അമ്മ ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് പിന്തുണച്ചു. പ്രശ്നപരിഹാരം തേടി വിദേശികളടക്കം എളമക്കരയിലെ ഗ്രീൻ റിപ്പിൾ റോഡിലുള്ള ഡ്രീം ഫ്ളവർ ബൊനീറ്റ അപ്പാർട്ട്മെന്റിൽ എത്തുന്നു. ബുദ്ധിയുടെയും യുക്തിയുടെയും വ്യാഖ്യാനങ്ങൾക്ക് അതീതമായ ഈ ലോകത്ത് ബോദ്ധ്യങ്ങളാണ് ഉത്തരം.
വെറ്റിലയിലെ വരദക്ഷിണ
നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ താമസകേന്ദ്രത്തിൽ സന്ദർശകർ കൊണ്ടുവന്ന വെറ്റിലക്കെട്ടുകൾക്ക് പിന്നിൽ സമയമോ ക്ഷീണമോ കാര്യമാക്കാതെ മീര പണിക്കരുണ്ടാകും. ഇഷ്ടമൂർത്തികളുടെ അദൃശ്യസാന്നിദ്ധ്യമുള്ള മുറിയിൽ നിറഞ്ഞുതെളിയുന്ന നിലവിളക്കിൻ നാളംകളഭക്കൂട്ടുപോലെ പോലെ വിഗ്രഹങ്ങളുടെയും ചിത്രങ്ങളുടെയും തിരുനെറ്റിയിൽ തിളങ്ങുന്നു. ശാസ്ത്രം തോൽക്കുന്നിടത്ത് വിശ്വാസം ജയിക്കുമോ എന്നു ചോദിച്ചാൽ, രണ്ടും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾ എന്നു മറുപടി. പ്രകൃതിയുമായുള്ള ഓരോ സംവാദവും സത്യാന്വേഷണമാണ്. പഴമകളുടെ പുണ്യം പലരും തിരിച്ചറിഞ്ഞുതുടങ്ങി. സന്ദർശകരിൽ താരങ്ങളും വ്യവസായികളും ഉൾപ്പെടെയുള്ള പ്രമുഖരുണ്ട്. വിശ്വാസത്തോടെ വന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരവും പ്രശ്നങ്ങൾക്കു പരിഹാരവുമുണ്ട്. കർമങ്ങൾക്കു ശേഷമുള്ള പ്രസാദം ചെറുപൊതികളിൽ നൽകുന്നു. അരി ഉൾപ്പെടെയുള്ള ഈ പൊതികൾമത്സ്യങ്ങൾക്കു ഭക്ഷണമായി നൽകുന്നു. കടുത്ത പ്രശ്നങ്ങളാണെങ്കിൽ ഏതാനും ദിവസങ്ങൾ തുടരേണ്ടിവരും. പ്രശ്നങ്ങളുടെ കാഠിന്യം കുറയുന്നത് ഓരോ ദിവസവും മേശപ്പുറത്തുവച്ച നാരങ്ങയിൽ അറിയാനാകുമെന്ന് മീര പറയുന്നു. ശുഭലക്ഷണങ്ങളും അശുഭലക്ഷണങ്ങളും മനസിലാക്കാനുള്ള ഒരുപാട് വിദ്യകളുണ്ട്. മരവും മലയും മഞ്ഞും മഴയുമെല്ലാം സംസാരിക്കും. ഇത് അദ്ഭുതമോ കൺകെട്ടോ അല്ല. പ്രകൃതിശക്തികളുടെ അനുഗ്രഹത്തോടെയുള്ള കർമങ്ങൾ മാത്രം. പ്രകൃതിയെ അറിയുംതോറും പലകാര്യങ്ങളും മുൻകൂട്ടി അറിയാനാകും.
പരിഹാരമുണ്ട്, എല്ലാറ്റിനും
ഒരുകെട്ട് വെറ്റിലയും ഏഴ് നാണയങ്ങളുമായി എത്തിയാൽ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടും. സംഭവങ്ങൾ വെറ്റിലയിലെ മഷിക്കൂട്ടിൽ തെളിയുകയും ചെയ്യും. സംശയമുള്ളവർക്ക് ബോദ്ധ്യപ്പെടാം. അവരവരുടെ ഫലം തെളിയുന്ന വെറ്റിലകളേ ഒരാൾക്ക് ശേഖരിക്കാൻ കഴിയൂ എന്നതാണ് ഈ ശാസ്ത്രത്തിന്റെ പ്രത്യേകത. വെറ്റിലയുടെ എണ്ണവും വലിപ്പവും മറ്റു പ്രത്യേകതകളും നിർണയിച്ച് കണക്കുകളിലൂടെ കാര്യങ്ങൾ മനസിലാക്കുന്നു. ഗണിതശാസ്ത്രമായതിനാൽ ഉത്തരങ്ങൾ കൃത്യമായിരിക്കും. ഇതിൽ ഊഹാപോഹങ്ങളില്ല. മോഷണം, ആഭിചാരങ്ങൾ, അപകടങ്ങൾ, കർമദോഷങ്ങൾ തുടങ്ങിയവ മഷിയിൽ തെളിയും. ലഹരിയിൽനിന്നുള്ള മോചനം, വിവാഹതടസം, മാറാരോഗങ്ങൾ, കേസുകൾ തുടങ്ങിയ സകല പ്രശ്നങ്ങൾക്കു പരിഹാരമുണ്ട്. ജ്യോതിഷ പഠനത്തിനു ശേഷമുള്ള ഉപരിപഠനമാണ് വെറ്റില ജ്യോതിഷമെന്നു പറയാം. ജ്യോതിഷമാണ് അടിസ്ഥാനം. വരാഹമിഹിര മഹർഷിയുടെ ഹോരാ ശാസ്ത്രമടക്കം പഠിക്കണം. വെറ്റില ജ്യോതിഷത്തിന് സമയനിബന്ധന ഇല്ലാത്തതിനാൽ ഏതു സമയത്തും പറയാം. കവടിയില്ല. തടസങ്ങൾ ബാധിക്കുകയുമില്ല. മറ്റു പ്രശ്നരീതികളിൽ ആരൂഢം തടസപ്പെടാൻ സാദ്ധ്യതയുണ്ടെങ്കിൽ വെറ്റിലജ്യോതിഷത്തിൽ അതില്ല. വെറ്റില നോക്കി മൂലമന്ത്രം ചൊല്ലി പ്രശ്നങ്ങൾ കണ്ടെത്തുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു. കണക്കുകൾക്കവസാനം കിട്ടുന്ന സംഖ്യയ്ക്ക് അധിപനായ ദേവതയും ആ സംഖ്യയുടെ ഫലവും വെറ്റിലയിൽ തെളിയുന്നു.എല്ലാ ചോദ്യങ്ങൾക്കും ഉത്തരം മനുഷ്യനും പക്ഷിമൃഗാദികൾക്കും പ്രകൃതിയിൽനിന്നു കിട്ടുമെന്ന് മീര പറയുന്നു. പ്രകൃതിയിൽനിന്ന് അകന്നപ്പോൾ മുന്നറിയിപ്പുകൾ തിരിച്ചറിയാനുള്ള സിദ്ധി മനുഷ്യന് നഷ്ടപ്പെട്ടു. മന്ത്രങ്ങളും ചികിത്സകളും ഉൾപ്പെടെ ഒട്ടേറെ അറിവുകൾ ഉണ്ടായിരുന്ന പ്രഗ്ത്ഭർ അരങ്ങൊഴിഞ്ഞു.പുതിയ തലമുറ ഇതിൽനിന്നെല്ലാം വഴിമാറി നടന്നതോടെ പല ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു. ഭൂതവും ഭാവിയും വർത്തനമാവുമെല്ലാം മനക്കണ്ണിൽ കണ്ടിരുന്ന ആചാര്യന്മാർ അരങ്ങൊഴിഞ്ഞു. ചില കാര്യങ്ങൾ മാത്രം അവശേഷിക്കുന്നു. അതിലൊന്നാണ് വെറ്റിലജ്യോതിഷം.
എല്ലാം തെളിയുന്ന മഷിക്കൂട്ട്
പച്ചമരുന്നും മറ്റുചില കൂട്ടുകളും അരച്ചാണ് വെറ്റിലയിൽ തേയ്ക്കുന്ന മഷി തയ്യാറാക്കുക. ഇതിനായി ഒരു മണ്ഡലക്കാലം (41 ദിവസം) വ്രതമിരിക്കണം. മന്ത്രങ്ങളിലൂടെ ഇതിന് ശക്തിപകരുന്നു. മഷിക്കൂട്ട് ഒരുവർഷം നിലവറയിൽവച്ച് പൂജിക്കണം. മരുന്നുകൂട്ട് രഹസ്യമാണ്. എപ്പോഴും തയ്യാറാക്കാനുമാവില്ല. ഇടംകൈയിൽ വെറ്റില വച്ച് വലംകൈയുടെ ചൂണ്ടുവിരൽകൊണ്ട് മഷി തേച്ചുപിടിപ്പിച്ച് മന്ത്രജപം നടത്തുന്നു. പ്രശ്നങ്ങൾ ദൃശ്യങ്ങളായി തെളിയും. ഒളിവിൽ പോയ കള്ളന്മാർ, കാണാതായ ആഭരണങ്ങൾ, നാടുവിട്ടുപോയവർ എന്നിങ്ങനെ പല കാഴ്ചകളും തെളിഞ്ഞിട്ടുണ്ട്. സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവർ സഹായം തേടിയെത്തുന്നു. ഉപാസകൻ അനുഷ്ഠാനങ്ങൾ തെറ്റാതെ നോക്കണം. തലമുറകളായി കൈമാറിക്കിട്ടിയ സിദ്ധികൾ ഇനിയാർക്ക് ചെന്നുചേരുമെന്ന് അറിയില്ല. കൊച്ചുമകൻ താത്പര്യം കാട്ടുന്നുണ്ട്. സമയമാകുമ്പോൾ ഒരാൾ എത്തുമെന്നതാണ് അനുഭവം. എറണാകുളത്തിനടുത്ത് പുത്തൻകുരിശിലാണ് കുടുംബവേരുകൾ എങ്കിലും സ്വന്തം നാടായ വയനാട്ടിലായിരുന്നു ഏറെക്കാലം. സന്ദർശകരുടെ സൗകര്യാർത്ഥം കുറേനാളായി എളമക്കരയിലേക്കു മാറി. പരേതനായ മുരളീധരനാണ് ഭർത്താവ്. ജ്യോത്സ്യനായിരുന്നു. മക്കൾ: സുമിത (അദ്ധ്യാപിക), നമിത (അഭിഭാഷക). മരുമക്കൾ: അരുൺ കിഷോർ (ജ്യോത്സ്യൻ, പാഴൂർ പടിപ്പുര), നവീൻ (പൊലീസ്).
ആഭിചാരങ്ങൾ കൂടുന്നു, തിരിച്ചടി പലവിധം
പുരോഗമനവും വിപ്ലവവുമെല്ലാം പ്രസംഗിക്കുന്നവരുടെ ലോകമാണിതെങ്കിലും ആഭിചാര പ്രയോഗങ്ങൾ കൂടിവരികയാണെന്നാണ് അനുഭവം. നല്ലരീതിയിൽ മുന്നോട്ടുപോയിരുന്ന ബിസിനസിൽ തുടരെ നഷ്ടങ്ങൾ സംഭവിക്കുക, അപകടങ്ങളുണ്ടാകുക, ശരീരം തളരുക, കുടുംബകലഹം ഉണ്ടാകുക, വീട്ടിൽ തുടരെ മരണങ്ങൾ സംഭവിക്കുക, ആത്മഹത്യാ പ്രേരണയുണ്ടാക്കുക എന്നിങ്ങനെ ആഭിചാരം പല തലങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇതു ചെയ്തുകൊടുക്കുന്ന ധാരാളം പേരുമുണ്ട്. വെളിച്ചമുണ്ടെങ്കിൽ ഇരുട്ടുമുണ്ടെന്നു തിരിച്ചറിയണം. ആഭിചാരത്തിലൂടെ ഗർഭസ്ഥ ശിശുക്കളെ വകവരുത്തുന്ന സംഭവങ്ങളും കുറവല്ല. ദുർമൂർത്തികളുമായുള്ള സഹവാസം, കർമങ്ങൾ ചെയ്യുന്നവരെയും കൊടുംക്രൂരന്മാരാക്കുന്നു. അർദ്ധരാത്രിയിലുള്ള സഞ്ചാരം ഒഴിവാക്കണമെന്നു പണ്ടുള്ളവർ പറഞ്ഞിരുന്നത് വെറുതേയല്ല. ഒടിയന്മാരെക്കുറിച്ച് അപ്പൂപ്പൻ പറഞ്ഞിട്ടുണ്ട്. കാട്ടുപന്നി, പോത്ത്, കാള, ചെന്നായ് തുടങ്ങിയ രൂപങ്ങളിൽ പ്രത്യക്ഷപ്പെടാൻ അവർക്കു കഴിഞ്ഞിരുന്നു. ഭയപ്പെടുത്തിയോ ആക്രമിച്ചോ കൊല്ലുന്നതായിരുന്നു അവരുടെ രീതി. ഇതിനുള്ള മന്ത്രസിദ്ധി അവർ നേടിയിരുന്നു. മരങ്ങളിലും കുറ്റിക്കാടുകളിലും മറഞ്ഞിരിക്കാനും പെട്ടെന്നു പ്രത്യക്ഷരാകാനും അപ്രത്യക്ഷരാകാനും കഴിഞ്ഞിരുന്നവർ. എന്നാൽ, പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹാരവുമുണ്ട്. യഥാസമയം കണ്ടെത്തിയാൽ ഇതിൽനിന്നെല്ലാം കരകയറാം. വിത്തിനുള്ളിൽ വൃക്ഷം ഉള്ളതുപോലെയാണ് മന്ത്രങ്ങൾ. വേണ്ട രീതിയിൽ നട്ടുവളർത്തണം. അഗ്നിയേക്കാൾ തീവ്രമായ മന്ത്രാക്ഷരങ്ങളുടെ ഫലം വിവരണാതീതമാണ്. ഓരോ മൂർത്തിയുടെയും ഉപാസനാരീതി വ്യത്യസ്തമാണ്. കഠിന ദോഷങ്ങളുണ്ടെങ്കിൽ മാറാൻ സമയമെടുക്കും. അപ്പൂപ്പൻ കൈമാറിയ അറിവുകൾ ഒട്ടേറെ പേർക്ക് പുതിയ ജീവിതം നൽകി.
Mob : 8714976720 6238467613, 9383466720