അഡ്വ.പി.ജി. പരമേശ്വരപ്പണിക്കർ

Saturday 10 January 2026 5:27 PM IST

കൊച്ചി: ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും സിവിൽ, ഭരണഘടനാ നിയമ വിദഗ്ദ്ധനുമായ എറണാകുളം ചിറ്റൂർ റോഡ് ജയ്‌കുഞ്ജിൽ പി.ജി. പരമേശ്വരപ്പണിക്കർ (98) നിര്യാതനായി. നാലു പതിറ്റാണ്ടിലേറെ എൻ.എസ്.എസ്. ഇലക്‌ഷൻ കമ്മിഷണറായും പ്രവർത്തിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: പി.ഗോപാൽ (ഹൈക്കോടതി അഭിഭാഷകൻ), പി. ബാലകൃഷ്ണൻ(എൻജിനിയർ, സിംഗപ്പൂർ), ശങ്കർ പി. പണിക്കർ(ഹൈക്കോടതി അഭിഭാഷകൻ). മരുമക്കൾ: എൻ. ജയലക്ഷ്മി, അഞ്ജന ബാലകൃഷ്ണൻ, അനുപമ.