ഏഴ് ​ ഭൂ​ഖ​ണ്ഡ​ങ്ങൾ​​ ക​ട​ന്ന് :ഡോ​. വി​ കെ​ ഗോ​പി​നാ​ഥ​ൻ

Sunday 11 January 2026 3:27 AM IST

8​4-​ാം​ വ​യ​സിൽ അന്റാർട്ടിക്കയിലെ പൂ​ജ്യം​ ഡി​ഗ്രി​ ക​ട​ലി​ലേ​ക്കൊരുചാ​ട്ടം

​​ഏഴ് ​ ഭൂ​ഖ​ണ്ഡ​ങ്ങ​ളും​ ക​ട​ന്ന് അ​റു​പ​തി​ലേ​റെ​ രാ​ജ്യ​ങ്ങ​ൾ​ താ​ണ്ടി​യ​ 8​4-​ാം​ വ​യ​സു​കാ​ര​നാ​യ​ ഡോ​. വി​ കെ​ ഗോ​പി​നാ​ഥ​ൻ​ വീ​ണ്ടും​ അ​തി​സാ​ഹ​സി​ക​നാ​യി​. അന്റാർട്ടിക് സർക്കിൾ എ​ത്തി​യ​പ്പോ​ൾ​ സീ​റോ​ ഡി​ഗ്രി​ സെ​ൽ​ഷ്യ​സ് താ​പ​നി​ല​യു​ള്ള​ ക​ട​ലി​ലേ​ക്ക് ഒ​രൊ​റ്റ​ചാ​ട്ടം​!​ അ​ന്റാ​ർ​ട്ടി​ക് പ​ര്യ​വേ​ഷ​ണ​ത്തി​നി​ടെ​ പോ​ളാ​ർ​ സ​ർ​ക്കി​ളി​ൽ​ പൂ​ജ്യം​ ഡി​ഗ്രി​ താ​പ​നി​ല​യു​ള​ള​ അ​റ്റ്ലാ​ന്റി​ക് സ​മു​ദ്ര​ത്തി​ലേ​ക്ക് ചാ​ടു​ന്ന​ ഡോ​. വി​.കെ​ ഗോ​പി​നാ​ഥ​ന്റെ​ '​പോ​ളാ​ർ​ പ്ല​ഞ്ച് "ഒ​രു​ റെ​ക്കാ​ഡാ​കാം​.ഇന്ത്യയിൽ നിന്ന് 80 വയസ്സിന് മുകളിൽ ആരും തന്നെ ​ അന്റാർട്ടിക് എക്സപഡിഷനിൽ പങ്കെടുക്കുകയോ പോളാർ പ്ലഞ്ച് നടത്തുകയോ ചെയ്തിട്ടില്ല. 8​4​-ാം​ വ​യ​സ്സി​ൽ ഈ സാഹസികതക്ക് കിട്ടിയ സാക്ഷ്യപത്രം ഏറ്റവും വലിയ ബഹുമതിയായി ഡോ. വി.കെ. ഗോപിനാഥൻ കണക്കാക്കുന്നു. ​അ​ലാ​സ്‌​ക്ക​യി​ലും​ ആ​ർ​ട്ടി​ക് സ​മു​ദ്ര​തീ​ര​ത്തും​ സൈ​ബീ​രി​യ​യി​ലും​ മം​ഗോ​ളി​യ​യി​ലെ​ ഗോ​ബി​ മ​രു​ഭൂ​മി​യി​ലു​മെ​ല്ലാം​ യാ​ത്ര​ചെ​യ്താ​ണ് അ​ദ്ദേ​ഹം​ ഒ​ടു​വി​ൽ​ അ​ന്റാ​ർ​ട്ടി​ക്ക​യി​ലെ​ത്തി​യ​ത്. ​ ​മ​നു​ഷ്യ​ർ​ പാ​ർ​ക്കാ​ത്ത​ ഭൂ​ഖ​ണ്ഡ​ത്തി​ലേ​ക്ക് ​ ​ഭൂ​മി​യു​ടെ​ തെ​ക്കെ​ അ​റ്റ​ത്തു​ള്ള​ ഭൂ​ഖ​ണ്ഡ​മാ​യ​അ​ന്റാ​ർ​ട്ടി​ക്ക​യി​ൽ​ 9​8​%​ മ​ഞ്ഞു​ മൂ​ടി​ക്കി​ട​ക്കും​. ഈ​ വ​ൻ​ക​ര​ യൂ​റോ​പ്പ്,​ ഓ​സ്ട്രേ​ലി​യ​ എ​ന്നി​വ​യെ​ക്കാ​ളും​ വ​ലു​താ​ണ്. മ​ഞ്ഞി​ൽ​ ജീ​വി​ക്കാ​ൻ​ ശേ​ഷി​യു​ള​ള​ ജീ​വ​ജാ​ല​ങ്ങ​ൾ​ മാ​ത്ര​മേ​ അ​ന്റാ​ർ​ട്ടി​ക്ക​യി​ൽ​ ജീ​വി​ക്കു​ന്നു​ള്ളു​. സ്വാ​ഭാ​വി​ക​മാ​യി​ മ​നു​ഷ്യ​വാ​സ​മി​ല്ലാ​ത്ത​ ഏ​ക​ ഭൂ​ഖ​ണ്ഡ​വും​ അ​ന്റാ​ർ​ട്ടി​ക്ക​യാ​ണ്. ഗ​വേ​ഷ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യും​ വി​നോ​ദ​ത്തി​നും​ വി​ജ്ഞാ​ന​ത്തി​നു​മാ​യി​ നവംബർ മുതൽ ഫെബ്രുവരി വരെ നി​ര​വ​ധി​ പേ​രെ​ത്തു​ന്നു​. വി​വി​ധ​ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​,​ വ്യ​ത്യ​സ്ത​ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കു​ള്ള​ നൂറുകണക്കിന് ശാ​സ്ത്ര​ജ്ഞ​ർ​ അ​ന്റാ​ർ​ട്ടി​ക്ക​യി​ൽ​ പ​ഠ​ന​ങ്ങ​ൾ​ ന​ട​ത്തു​ന്നു​ണ്ട്. ​ആ​ ഭൂ​മി​ശാ​സ്ത്ര​വും​ പ്ര​കൃ​തി​യും​ പ​ഠി​ക്കാ​നും​ അ​റി​യാ​നു​മാ​യി​രു​ന്നു​ ഡോ​. ഗോ​പി​നാ​ഥ​ന്റേ​യും​ സം​ഘ​ത്തി​ന്റേ​യും​ യാ​ത്ര​. ആ​ സാ​ഹ​സി​ക​ യാ​ത്ര​യു​ടെ​ ക​ഥ​ അ​ദ്ദേ​ഹം​ പ​റ​യു​ന്നു​:​ ​2​0​2​5​ ഡി​സം​ബ​റി​ന്റെ​ തു​ട​ക്ക​ത്തി​ൽ​ ഇ​ന്ത്യ​യി​ൽ​ നി​ന്നു​ള്ള​ 3​6​ പേ​ർ​ അ​ട​ങ്ങു​ന്ന​ സം​ഘ​മാ​ണ് ട്രാ​വ​ൽ​ ഏ​ജ​ൻ​സി​യു​ടെ​ സ​ഹാ​യ​ത്തോ​ടെ​ യാ​ത്ര​തു​ട​ങ്ങു​ന്ന​ത്. ആ​ൽ​ബ​ട്രോ​സ് ഗ്രൂ​പ്പി​ന്റെ​ 2​4​ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​ 1​7​5​ യാ​ത്രി​ക​രും​ 1​8​ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​ ഗ​വേ​ഷ​ക​രും​ ക​പ്പ​ൽ​ ജീ​വ​ന​ക്കാ​രുമായ 1​0​2​ പേ​രും​ അ​ട​ങ്ങു​ന്ന​ സം​ഘ​മാ​ണ് യാ​ത്ര​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. തെ​ക്കേ​ അ​മേ​രി​ക്ക​യു​ടെ​ ഏ​റ്റ​വും​ തെ​ക്കേ​ അ​റ്റ​ത്തു​ള്ള​ അ​ർ​ജ​ന്റീ​ന​യു​ടെ​ ഭാ​ഗ​മാ​യ​ എ​ൻ​ഡ് ഒ​ഫ് ദ​ വേ​ൾ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ഉ​ഷ്വാ​യ​ എ​ന്ന​ പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ​ കൊ​ച്ചു​ദ്വീ​പി​ൽ​ നി​ന്നു​മാ​ണ് ക​പ്പ​ൽ​ യാ​ത്ര​ ആ​രം​ഭി​ക്കു​ന്ന​ത്. അ​വി​ടെ​ മാ​ത്ര​മാ​ണ് ജ​ന​വാ​സ​മു​ള​ള​ത്. ​ക​പ്പ​ലി​നെ​ ആ​ടി​യു​ല​ച്ച് വ​ൻ​ തി​ര​മാ​ല​ക​ൾ​ അ​ല​യ​ടി​ക്കു​ന്നു​. പ്രാ​യ​മാ​യ​വ​ർ​ക്കെ​ല്ലാം​ പ്ര​ത്യേ​കി​ച്ചും​ ക​പ്പ​ൽ​യാ​ത്ര​യു​ടെ​ അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​കും​. പ​ക്ഷേ​,​ അ​തെ​ല്ലാം​ സ​ഹി​ച്ചും​ മ​റി​ക​ട​ന്നും​ യാ​ത്ര​യു​ടെ​ ത്രി​ല്ലി​ലാ​യി​രു​ന്നു​. ഡ്രേ​ക്ക് പാ​സേ​ജാ​യി​രു​ന്നു​ യാ​ത്ര​യി​ലെ​ പ​ല​രു​ടേ​യും​ പേ​ടി​ സ്വ​പ്നം​. നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​ മു​ൻ​പേ​ അ​ന്റാ​ർ​ട്ടി​ക്ക​ ല​ക്ഷ്യ​മി​ട്ട​ പ​ര്യ​വേ​ക്ഷ​ക​രു​ടെ​ പേ​ടി​സ്വ​പ്ന​മാ​യി​രു​ന്നു​ ഡ്രേ​ക് പാ​സേ​ജ്. തെ​ക്ക​ൻ​ അ​മേ​രി​ക്ക​യു​ടെ​ തെ​ക്ക​ൻ​ മു​ന​മ്പാ​യ​ കേ​പ് ഹോ​ണും​ അ​ന്റാ​ർ​ട്ടി​ക്ക​യു​ടെ​ ഭാ​ഗ​മാ​യ​ സൗ​ത്ത് ഷെ​റ്റ്ല​ൻ​ഡ് ദ്വീ​പു​ക​ൾ​ക്കു​മി​ട​യി​ൽ​ 8​0​0​ കി​ലോ​മീ​റ്റ​ർ​ വീ​തി​യി​ലും​ 1​0​0​0​ കി​ലോ​മീ​റ്റ​ർ​ നീ​ള​ത്തി​ലും​ സ്ഥി​തി​ ചെ​യ്യു​ന്ന​ മേ​ഖ​ല​യാ​ണ് ഡ്രേ​ക് പാ​സേ​ജ്. ലോ​ക​ത്തി​ലെ​ ര​ണ്ട് വ​ൻ​ സ​മു​ദ്ര​ങ്ങ​ളാ​യ​ പ​സഫി​ക്കും​ അ​റ്റ്ലാ​ന്റി​ക്കും​ കൂ​ട്ടി​മു​ട്ടു​ന്ന​ ഇ​ട​മെ​ന്ന​ പ്ര​ത്യേ​ക​ത​യും​ ഡ്രേ​ക്കി​നു​ണ്ട്. ​ഉ​യ​ർ​ന്ന​ തോ​തി​ൽ​ കാ​റ്റ​ടി​ക്കു​ന്ന​ മേ​ഖ​ല​യാ​ണി​ത്. ക​ര​ഭാ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ​ വ​ലി​യ​ വേ​ഗ​ത്തി​ലാ​ണ് ഇ​വി​ടെ​ തി​ര​യ​ടി​ക്കു​ന്ന​ത്. വെ​ള്ളം​ ശ​ക്തി​യാ​യി​ ഒ​ഴു​കു​ന്ന​ മേ​ഖ​ല​യാ​യ​തി​നാ​ൽ​ ക​ട​ലി​ന് വ​ലി​യ​ ശ​ക്തി​യു​ണ്ടി​വി​ടെ​. അ​ന്റാ​ർ​ട്ടി​ക്ക​യി​ലേ​ക്ക് മ​നു​ഷ്യ​രെ​ത്തു​ന്ന​തി​നു​ വ​ലി​യ​ ത​ട​സ്സ​മാ​യി​ നി​ന്ന​ കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് ഡ്രേ​ക് പാ​സേ​ജ് ആ​യി​രു​ന്നു​. അ​ത്യാ​ധു​നി​ക​ ക​പ്പ​ലു​ക​ളു​ടെ​ സ​ഹാ​യ​ത്താ​ൽ​ സു​ര​ക്ഷി​ത​മാ​യി​ ഇ​തു​വ​ഴി​ പോ​കാം​. എ​ന്നാ​ൽ​ ക​ട​ൽ​ച്ചൊ​രു​ക്ക് ഇ​വി​ടെ​ രൂ​ക്ഷ​മാ​യി​ അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. ഡ്രേക് പാ​സേ​ജി​ലൂ​ടെ​ ര​ണ്ടു​ദി​വ​സ​ത്തെ​ യാ​ത്ര​യ്ക്ക് ശേ​ഷ​മാ​ണ് മ​ഞ്ഞു​മൂ​ടി​യ​ അ​ന്റാ​ർ​ട്ടി​ക്ക​ പെ​നി​ൻ​സു​ല​യു​ടെ​ ഭാ​ഗ​മാ​യ​ നൂ​റു​ക​ണ​ക്കി​ന് ചെ​റി​യ​ ദ്വീ​പു​ക​ളെ​ കാ​ണു​ന്ന​ത്. ബാ​രി​യ​ന്റോ​ർ​ ദ്വീ​പി​ലാ​ണ് ഞ​ങ്ങ​ളു​ടെ​ ആ​ദ്യ​ സ​ങ്കേ​തം​. പെ​ൻ​ഗ്വി​നു​ക​ളു​ടെ​ ആ​വാ​സ​കേ​ന്ദ്ര​മാ​ണ് അ​ത്. ക​പ്പ​ലി​ൽ​ നി​ന്നും​ സോ​ഡി​യാ​ക്ക് എ​ന്ന് പേ​രു​ള്ള​ 1​2​ പേ​ർ​ക്ക് യാ​ത്ര​ ചെ​യ്യാ​വു​ന്ന​ മോ​ട്ടോ​ർ​ ബോ​ട്ടു​ക​ളി​ൽ​ ഗ്രൂ​പ്പു​ക​ൾ​ ആ​യി​ട്ടാ​ണ് അ​ങ്ങോ​ട്ടു​ള്ള​ യാ​ത്ര​. ​പെ​ൻ​ഗ്വി​നു​ക​ൾ​ മു​ട്ട​യി​ട്ടു​ അ​ട​യി​രി​ക്കു​ന്ന​ കാ​ല​മാ​യി​രു​ന്നു​. ആ​ൺ​ പെ​ൻ​ഗ്വി​നു​ക​ൾ​ ഭ​ക്ഷ​ണം​ എ​ത്തി​ക്കാ​നും​ കൂ​ടൊ​രു​ക്കാ​നും​ കൂ​ടെ​യു​ണ്ട്. ആ​ക​ർ​ഷ​ക​മാ​ണ് അ​വ​യു​ടെ​ രൂ​പ​വും​ ഭാ​വ​വും​ ന​ട​ത്ത​വു​മെ​ല്ലാം​വ​ള​രെ​ കൗ​തു​ക​ക​ര​വു​മാ​ണ്. മ​ഞ്ഞു​മൂ​ടി​യ​ പ​ല​ വ​ലി​പ്പ​ത്തി​ലു​മു​ള്ള​ ദ്വീ​പു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് പി​ന്നീ​ടു​ള്ള​ യാ​ത്ര​. ദൃ​ശ്യ​മ​നോ​ഹ​ര​മാ​യ​ പ്ര​കൃ​തി​ ഭം​ഗി​ ആ​സ്വ​ദി​ച്ച് അ​ടു​ത്ത​ ദി​വ​സം​ നെ​ക്കോ​ ഹാ​ർ​ബ​ർ​ എ​ന്ന​ സ്ഥ​ല​ത്തെ​ത്തി​. അ​വി​ടെ​യും​ സോ​ഡി​യാ​ക് ബോട്ട് വ​ഴി​ ക​ര​യി​ലെ​ത്തി​. മ​ഞ്ഞു​മ​ല​ക​ൾ​ ക​യ​റി​. പെ​ൻ​ഗ്വി​നു​ക​ളും​ ധാ​രാ​ളം​. മ​ഞ്ഞി​ലൂ​ടെ​ ന​ട​ക്കു​ന്ന​തി​നു​ള്ള​ പ്ര​ത്യേ​ക​ റ​ബ്ബ​ർ​ ബൂ​ട്ട്‌​സും​ ത​ണു​പ്പി​നെ​യും​ കാ​റ്റി​നെ​യും​ പ്ര​തി​രോ​ധി​ക്കു​ന്ന​ പ​ർ​ഖ​ എ​ന്ന​ പേ​രി​ലു​ള്ള​ പ്ര​ത്യേ​ക​ കോ​ട്ടു​ക​ളു​മാ​ണ് വേ​ഷം​. അ​ടി​യി​ൽ​ മൂ​ന്ന് ലെ​യ​ർ​ വ​സ്ത്ര​ങ്ങ​ൾ​ ഉ​ണ്ടാ​കും​. ശ​ക്ത​മാ​യ​ സൂ​ര്യ​പ്ര​കാ​ശ​ത്തി​ലെ​ അ​ൾ​ട്രാ​ വ​യ​ല​റ്റ് ര​ശ്മി​ക​ളെ​ ആ​ഗി​ര​ണം​ ചെ​യ്യാ​ൻ​ ക​ഴി​യു​ന്ന​ സ​ൺ​ഗ്ലാ​സു​ക​ളും​ കൈ​യു​റ​ക​ളും​ ത​ല​യ്ക്കും​ ചെ​വി​യ്ക്കും​ സം​ര​ക്ഷ​ണം​ ന​ൽ​കു​ന്ന​ അ​നു​ബ​ന്ധ​ സാ​ധ​ന​ങ്ങ​ളും​ ഒ​ക്കെ​യാ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. 2​0​ മ​ണി​ക്കൂ​ർ​ പ​ക​ലും​ നാ​ലു​മ​ണി​ക്കൂ​ർ​ രാ​ത്രി​യു​മാ​ണ​വി​ടെ.​രാ​ത്രി​ 1​1​. 3​0​ മു​ത​ൽ​ പു​ല​ർ​ച്ചെ​ 3​. 3​0​ വ​രെ​ സൂ​ര്യ​നെ​ കാ​ണാ​ൻ​ ക​ഴി​യി​ല്ലെ​ങ്കി​ലും​ വെ​ളി​ച്ചം​ ന​ല്ല​പോ​ലെ​ ഉ​ണ്ടാ​കും​. യാ​ത്ര​യ്ക്കി​ട​യി​ൽ​ മ​ഞ്ഞു​പാ​ളി​ക​ളി​ൽ​ വി​ശ്ര​മി​ക്കു​ന്ന​ സീ​ലു​ക​ളെ​ (​ക​ട​ൽ​ സ​സ്ത​നി​ക​ൾ​) കൂ​ടാ​തെ​ ആ​ൽ​ബ​ട്രോ​സ് ഇ​ന​ത്തി​ലു​ള്ള​ പ​ക്ഷി​ക​ളെ​യും,​ തിമിംഗലങ്ങളെയും​ ധാ​രാ​ള​മാ​യി​ കാ​ണാ​മാ​യി​രു​ന്നു​. അ​ടു​ത്ത​ദി​വ​സം​ ഫ്ലാൻഡേഴ്സ് ബേ​ എ​ന്ന​ സ്ഥ​ല​ത്ത് എ​ത്തി.​ ഇ​വി​ടെ​ വ​ച്ചാ​ണ് അ​ന്റാ​ർ​ട്ടി​ക് സ​ർ​ക്കി​ൾ​ ക്രോ​സ് ചെ​യ്യു​ന്ന​ത്. അ​തി​ന്റെ​ ആ​ഘോ​ഷം​ ക​പ്പ​ലി​ൽ​ നൃ​ത്ത​വും​ ഒ​ക്കെ​യാ​യി​ ഗം​ഭീ​ര​മാ​യി​ ന​ട​ന്നു​. ​ ​ഇ​നി​യും​ യാ​ത്ര​ തു​ട​രും​,​ ആ​ർ​ട്ടി​ക്കി​ലേ​ക്ക്... ​ ​ആ​ർ​ട്ടി​ക് ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഡോ.​ഗോ​പി​നാ​ഥ​ന്റെ​ അ​ടു​ത്ത​ യാ​ത്ര​. മി​ക്ക​വാ​റും​ മാ​ർ​ച്ചി​ൽ​ യാ​ത്ര​ ന​ട​ത്താ​നാ​ണ് ല​ക്ഷ്യം​. ​അ​മേ​രി​ക്ക​,​ ചൈ​ന​,​ റ​ഷ്യ​,​ ജ​പ്പാ​ൻ​,​ കൊ​റി​യ​,​ കാ​ന​ഡ​,​ മ​ലേ​ഷ്യ​,​ ഇ​ന്തോ​നേ​ഷ്യ​,​ ആ​ഫ്രി​ക്ക​ൻ​ രാ​ജ്യ​ങ്ങ​ൾ​...അ​ങ്ങ​നെ​ ഓ​രോ​ രാ​ജ്യ​ങ്ങ​ളു​ടേ​യും​ മു​ക്കി​ലും​ മൂ​ല​യി​ലും​ വ​രെ​ ചെ​ന്നെ​ത്തി​യ​ ഡോ​.വി​.കെ​. ഗോ​പി​നാ​ഥ​ന് യാ​ത്ര​ക​ളോ​ടു​ള​ള​ അ​ഭി​നി​വേ​ശം​ തീ​രു​ന്നി​ല്ല​. സ​ർ​ക്കാ​ർ​ സ​ർ​വീ​സി​ൽ​ നി​ന്ന് വി​ര​മി​ച്ച​ ശേ​ഷ​മാ​യി​രു​ന്നു​ യാ​ത്രി​ക​നാ​കാ​ൻ​ തു​ട​ങ്ങു​ന്ന​ത്. ഓ​രോ​ യാ​ത്ര​യും​ വ​ലി​യ​ അ​നു​ഭ​വ​ങ്ങ​ളും​ ജീ​വി​ത​ത്തി​ൽ​ മാ​റ്റ​ങ്ങ​ളും​ സൃ​ഷ്ടി​ക്കാ​ൻ​ തു​ട​ങ്ങി​യ​പ്പോ​ൾ​,​ ടൂ​റി​സ്റ്റ് സം​ഘ​ങ്ങ​ൾ​ക്കൊ​പ്പ​മു​ള​ള​ യാ​ത്ര​ക​ൾ​ ജീ​വി​ത​ത്തി​ന്റെ​ ഒ​രു​ ഭാ​ഗ​മാ​യി​. സു​ഹൃ​ത്തു​ക്ക​ളാ​യി​ സ​മാ​ന​മ​ന​സ്‌​ക​രാ​യ​ കു​റേ​ യാ​ത്രി​ക​രെ​ കി​ട്ടി​യ​പ്പോ​ൾ​ യാ​ത്ര​ക​ൾ​ തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്നു​. ​പ​ല​പ്പോ​ഴും​ ഭാ​ഷ​യാ​ണ് പ്ര​ശ്‌​നം​ സൃ​ഷ്ടി​ച്ചി​രു​ന്ന​തെ​ന്ന് ഡോ​. ഗോ​പി​നാ​ഥ​ൻ​ പ​റ​യു​ന്നു​. പ​ല​യി​ട​ങ്ങ​ളി​ലും​ ഇം​ഗ്‌​ളീ​ഷ് അ​റി​യാ​ത്ത​വ​രു​ണ്ട്. ഇം​ഗ്‌​ളീ​ഷ് ലോ​ക​ഭാ​ഷ​യാ​ണെ​ന്ന് പ​റ​യു​ന്ന​തൊ​ന്നും​ സ​ത്യ​മ​ല്ലെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത് പ​ല​ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യും​ യാ​ത്ര​ ചെ​യ്യു​മ്പോ​ഴാ​ണ്. ഓ​രോ​ നാ​ടി​ന്റേ​യും​ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളും​ പ്ര​കൃ​തി​സൗ​ന്ദ​ര്യ​ങ്ങ​ളു​മെ​ല്ലാം​ ക​ഴി​യാ​വു​ന്ന​തു​ പോ​ലെ​ ആ​സ്വ​ദി​ച്ചാ​കും​ യാ​ത്ര​. അ​തു​കൊ​ണ്ടു​ ത​ന്നെ​ ഓ​രോ​ രാ​ജ്യ​ങ്ങ​ളും​ മ​ന​സി​ൽ​ പ​തി​ഞ്ഞു​ നി​ൽ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം​ പ​റ​യു​ന്നു​. ​ ​അ​ത്ഭു​ത​ങ്ങ​ളു​ടെ​ ഗാ​ല​പ്പ​ഗോ​സ് ​ ​പ​രി​ണാ​മ​ സി​ദ്ധാ​ന്ത​ത്തി​ന്റെ​ ഉ​പ​ജ്ഞാ​താ​വാ​യ​ ചാ​ൾ​സ് ഡാ​ർ​വി​ന്റെ ​റിസർച്ച് സ്റ്റേഷനായ ച​രി​ത്ര​ പ്ര​ശ​സ്ത​മാ​യ​ ഗാ​ല​പ്പ​ഗോ​സ് ദ്വീ​പു​ക​ൾ​ ഡോ.​ഗോ​പി​നാ​ഥ​ന് ഏ​റെ​ പ്രി​യ​പ്പെ​ട്ട​ ഇ​ട​മാ​ണ്. ​ദ​ക്ഷി​ണ​ അ​മേ​രി​ക്ക​യി​ലെ​ ഇ​ക്വ​ഡോ​റി​ൽ​നി​ന്ന് ഏ​ക​ദേ​ശം​ 1300​ കി​ലോ​മീ​റ്റ​ർ​ അ​ക​ലെ​ ശാ​ന്ത​സ​മു​ദ്ര​ത്തി​ൽ​ സ്ഥി​തി​ചെ​യ്യു​ന്ന​ ഒ​രു​കൂ​ട്ടം​ ദ്വീ​പു​ക​ളാ​ണ് ഗാ​ല​പ്പ​ഗോ​സ് ദ്വീ​പു​ക​ൾ​. 1​3​ വ​ലി​യ​ ദ്വീ​പു​ക​ൾ​,​ ആ​റ് ചെ​റി​യ​ ദ്വീ​പു​ക​ൾ​,​ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ തു​ട​ങ്ങി​യ​വ​ അ​ട​ങ്ങി​യ​താ​ണ് ഈ​ ദ്വീ​പ​സ​മൂ​ഹം​. ഡാ​ർ​വി​നെ​ ഏ​റ്റ​വു​മ​ധി​കം​ ആ​ക​ർ​ഷി​ച്ച​ത് അ​വി​ടെ​ക്ക​ണ്ട​ ഭീ​മ​ൻ​ ആ​മ​ക​ളും​ വി​വി​ധ​ത​രം​ പ​ക്ഷി​ക​ളു​മാ​യി​രു​ന്നു​. ഭീ​മ​ൻ​ ആ​മ​ക​ൾ​ക്കും​ ഓ​ന്തു​ക​ൾ​ക്കും​ കൊ​മ്പു​ള​ള​ സ്രാ​വു​ക​ൾ​ക്കും​ പ്ര​ത്യേ​ക​ത​രം​ പ​ക്ഷി​ക​ൾ​ക്കും​ പു​റ​മേ​ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​ മ​റ്റൊ​രു​ജീ​വി​ ഗാ​ല​പ്പ​ഗോ​സ് പെ​ൻ​ഗ്വി​നാ​ണ്. ഹ​ണി​മൂ​ൺ​,​ സ്‌​കൂ​ബ​ ഡൈ​വിം​ഗ് ഡെ​സ്റ്റി​നേ​ഷ​ൻ​ കൂ​ടി​യാ​ണ് ഗാ​ല​പ്പ​ഗോ​സ്. അ​ഡ്വ​ഞ്ച​ർ​ ക്രൂയിസു​ക​ളി​ൽ​ ക​റ​ങ്ങി​ ദ്വീ​പു​ക​ളു​ടെ​ സൗ​ന്ദ​ര്യ​മാ​സ്വ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്. അ​തു​പോ​ലെ​യൊ​രു​ അ​നു​ഭ​വം​ ജീ​വി​ത​ത്തി​ൽ​ മ​റ​ക്കാ​നാ​വി​ല്ലെ​ന്ന് ഡോ​.ഗോ​പി​നാ​ഥ​ൻ​ പ​റ​യു​ന്നു​. ​ച​രി​ത്ര​പ​ര​മാ​യി​ ട്രാൻസ് സൈ​ബീ​രി​യ​ൻ​ റൂ​ട്ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന​തും​ ട്രാ​ൻ​സിബ് എ​ന്ന് ചു​രു​ക്കി​ വി​ളി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ​ ട്രാ​ൻ​സ് സൈ​ബീ​രി​യ​ൻ​ റെ​യി​ൽ​വേ​യാ​യി​രു​ന്നു​ യാ​ത്ര​ക​ളി​ലെ​ മ​റ്റൊ​രു​ വി​സ്മ​യം​.ലോ​ക​ത്തെ​ ഏ​റ്റ​വും​ ദൈ​ർ​ഘ്യ​മേ​റി​യ​ തീ​വ​ണ്ടി​പ്പാ​ത​യാ​ണ് ട്രാ​ൻ​സ് സൈ​ബീ​രി​യ​ൻ​ റെ​യി​ൽ​പ്പാ​ത​. 9​,​2​8​9​ കി​ലോ​മീ​റ്റ​റാ​ണ് (​5​,​7​7​2​ മൈ​ൽ​)​ ഇ​തി​ന്റെ​ ആ​കെ​ ദൈ​ർ​ഘ്യം​. 8​ ദി​വ​സ​ത്തെ​ യാ​ത്ര​യാ​ണ് ആ​രം​ഭ​സ്ഥ​ല​ത്തു​നി​ന്നും​ അ​വ​സാ​ന​ത്തി​ലേ​യ്ക്ക് എ​ത്താ​ൻ​ എ​ടു​ക്കു​ന്ന​ത്. റ​ഷ്യ​യി​ലാ​ണ് ഈ​ റെ​യി​ൽ​പ്പാ​ത​. ഈ​ യാ​ത്ര​യി​ൽ ​ ട്രാൻസ് മംഗോളിയൻ റെയിൽേവ യാത്രയും കൂട്ടി 1​0​0​0​0​ കി​ലോ​മീ​റ്റ​റാ​ണ് പി​ന്നി​ട്ട​ത്. മോ​സ്‌​കോ​യി​ൽ​ നി​ന്ന് വ്‌​ളാ​ഡി​വോ​സ്റ്റോ​ക്കി​ലേ​ക്കു​ള​ള​ യാ​ത്ര​യാ​യി​രു​ന്നു​ 1​5​ ദി​വ​സ​ങ്ങ​ൾ​ക്കു​ള​ളി​ൽ​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കാ​ന​ഡ​യി​ൽ​ നി​ന്ന് അ​ലാ​സ്‌​ക​യി​ലേ​ക്കു​ള​ള​ യാ​ത്ര​,​ മ​ഞ്ഞി​ൽ​ സ്‌​ളെ​ഡ്ജി​ലൂ​ടെ​യു​ള​ള​ യാ​ത്ര​,​ സീ​ പ്‌​ളെ​യി​നി​ലൂ​ടെ​യു​ള​ള​ യാ​ത്ര​,​ അ​ലാ​സ്‌​ക​യി​ൽ​ നി​ന്നു​ള​ള​ ഹെ​റി​റ്റേ​ജ് ട്രെ​യി​ൻ​,​ കെ​നി​യ​യി​ലെ​ മൃ​ഗ​ങ്ങ​ളു​ടെ​ പ​ലാ​യ​ന​കാ​ഴ്ച​ക​ൾ​,​ കേ​പ്പ് ഒ​ഫ് ഗു​ഡ് ഹോ​പ്പി​ലേ​ക്കു​ള​ള​ യാ​ത്ര​... അ​ങ്ങ​നെ​അ​നു​ഭ​വ​ങ്ങ​ളേ​റെ​യു​ണ്ട് ഡോ​.ഗോ​പി​നാ​ഥ​ന്. നേ​പ്പാ​ളി​ൽ​ 1​2​,​0​0​0​ അ​ടി​യി​ല​ധി​കം​ ഉ​യ​ര​ത്തി​ലു​ള്ള​ മു​ക്തി​നാ​ഥ​ ക്ഷേ​ത്ര​ത്തി​ൽ​ ഹി​മാ​ല​യ​ത്തി​ലെ​ മ​ഞ്ഞു​രു​കി​ വ​രു​ന്ന​ സീറോ ഡിഗ്രിക്കടുത്ത് തണുപ്പുള്ള 1​0​1​ ജ​ല​ധാ​ര​ക​ളി​ലൂ​ടെ​ ന​ട​ന്ന​തും​ മ​റ​ക്കാ​നാ​വി​ല്ല​. ​ ​മ​രു​ത്വാ​മ​ല​യു​ടെ​ ആ​ത്മീ​യ​ത​യി​ലും​ ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ൻ​ ത​പ​സ്സി​രു​ന്ന​ മ​രു​ത്വാ​മ​ല​യി​ലെ​പി​ള്ള​ത്ത​ടം​ ഗു​ഹ​യി​ലെ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ​ ആ​ത്മീ​യ​ നി​ർ​വൃ​തി​യും​ യാ​ത്രാ​നു​ഭ​വ​ങ്ങ​ളി​ൽ​ ഡോ​.ഗോ​പി​നാ​ഥ​ന്റെ​ മ​ന​സി​ൽ​ തി​ള​ങ്ങു​ന്നു​. ​ഉ​ഗാ​ണ്ട​യി​ൽ​ വ​ൻ​മ​ല​ക​ൾ​ ക​ട​ന്നു​ ചി​മ്പാ​ൻ​സി​ക​ളെ​ വാസസ്ഥലത്ത് കാ​ണാ​നാ​യ​തും​ ഹൈ​ മൗ​ണ്ടെ​യ്ൻ​ ഗ​റി​ല്ല​ക​ളു​മാ​യി​ മു​ഖാ​മു​ഖം​ ക​ണ്ട​തും​ മ​റ​ക്കാ​നാ​വി​ല്ല​.

​എ​ന്നും​ സാ​ഹ​സി​ക​ൻ​ ​ ​ഏ​ഴാ​മ​ത് സം​സ്ഥാ​ന​ മാ​സ്റ്റേ​ഴ്സ് ഗെ​യിം​സ് സ്വിമ്മിങ്ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ മ​റ്റ് ജി​ല്ല​ക​ളി​ലെ​ എ​ൺ​പ​ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രെ​ പി​ന്നി​ലാ​ക്കി​ അ​മ്പ​ത് മീ​റ്റ​ർ​ ബാ​ക്ക് സ്ട്രോ​ക്കി​ൽ​ ഒ​ന്നാം​ സ്ഥാ​ന​വും​ അ​മ്പ​ത് മീ​റ്റ​ർ​ ബ​ട്ട​ർ​ഫ്ളൈ​സി​ൽ​ മൂ​ന്നാം​ സ്ഥാ​ന​വും​ നേ​ടി​യി​രു​ന്നു​ ഡോ​.ഗോ​പി​നാ​ഥ​ൻ​. ക​ഴി​ഞ്ഞ​വ​ർ​ഷ​വും​ ജി​ല്ല​യെ​ പ്ര​തി​നി​ധീ​ക​രി​ച്ച​ അ​ഞ്ച് മെ​ഡ​ൽ​ നേ​ടി​. ഇ​ത്ത​വ​ണ​ ഒ​രു​ സ്വ​ർ​ണ്ണ​മെ​ഡ​ലോ​ടെ​യാ​ണ് നേ​ട്ടം​. ര​ണ്ട​ര​ പ​തി​റ്റാ​ണ്ടോ​ള​മാ​യി​ രാ​വി​ല​ത്തെ​ പ്ര​ധാ​ന​ വ്യാ​യാ​മം​ ത​ന്നെ​ നീ​ന്ത​ലാ​ണ്. കു​ട്ടി​ക്കാ​ല​ത്ത് ക​രു​വ​ന്നൂ​ർ​ പു​ഴ​ നീ​ന്തി​ക്ക​ട​ന്നാ​ണ് നീ​ന്ത​ൽ​ പ​ഠി​ച്ച​ത്. കോഴിക്കോട് മെഡിക്കൽ കേളേജിൽനിന്ന് എം ബി ബി എസ് പാസ്സായശേഷം അസി. സർജനായി സസ്ഥാന ആരോഗ്യവകുപ്പിലും ലക്‌നോയിലെ പരിശീലനത്തിനുശേഷം ക്യാപ്റ്റൻ റാങ്കിൽ ആർമി മെഡിക്കൽ കോറിലും സേവനമരംഭിച്ചു. ഡൽഹിയിലെ ആർമി ബേസ് ഹോസ്പിറ്റലിലും കശ്മീരിലെ ലഡാക്കിൽ കാർഗിൽ, ലേ ഉൾപ്പടെ വിവിധ അതിർത്തി പ്രദേശങ്ങളിലുമായി 5 വർഷം സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം മെഡിക്കൽ കേളേജിൽ നിന്ന് എം ഡി പൂർത്തിയാക്കി. ഒമാനിലെ സലാലയിൽ 4 വർഷം ജോലി ചെയ്തശേഷം വീണ്ടും സംസ്ഥാന ആരോഗ്യ വകുപ്പിൽ തുടർന്ന് അഡിഷണൽ ഡയറക്ടർ പദവിയിൽ വിരമിച്ചു. ആർമിയിൽ ഡോക്ടറായി വടക്കേ ഇന്ത്യ യിൽ പലയിടത്തും സഞ്ചരിക്കാൻ അവസരം ലഭിച്ചതോടെയാണ് യാത്രകളോടുള്ള ആഭിമുഖ്യം തുടങ്ങിയത്. ലാഡാക്കിൽ മഞ്ഞുകാലത്ത് മൈനസ് ഡിഗ്രി താപനിലയിൽ രണ്ടര വർഷം ബങ്കറുകളിൽ കഴിഞ്ഞതിന്റെ ഓർമ്മകളാണ് കൂടുതൽ തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് പ്രേരണയാകുന്നത് എന്നാണ് ഡോ ഗോപിനാഥന്റെ അഭിപ്രായം

തൃ​ശൂ​ർ​ മെ​ട്രോ​പൊ​ളി​റ്റ​ൻ​ ആ​ശു​പ​ത്രി​യു​ടെ​ സ്ഥാ​പ​ക​നാ​ണ്. ഐ​.എം​.എ​ ബ്ള​ഡ് ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യ​ ഡോ​.ഗോ​പി​നാ​ഥ​ന്റെ​ നേ​തൃ​ത്വ​ത്തി​ലാ​ണ് മൊ​ബൈ​ൽ​ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ​ തു​ട​ങ്ങി​യ​ത്. ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ വാ​ള​ക്ക​ട​വി​ൽ​ കൃ​ഷ്ണ​ന്റേ​യും​ ദേ​വ​യാ​നി​യു​ടേ​യും​ മ​ക​നാ​ണ് ഗോ​പി​നാ​ഥ​ൻ​. ആ​രോ​ഗ്യ​വ​കു​പ്പി​ൽ​ നി​ന്ന് അ​ഡി​ഷ​ണ​ൽ​ ഡ​യ​റ​ക്ട​റാ​യി​ വി​ര​മി​ച്ചു​. ഭാ​ര്യ​ ഡോ​. ഭാ​ഗ്യ​ല​ക്ഷ്മി​ റി​ട്ട​. ഗ​വ​ൺ​മെ​ന്റ് സി​വി​ൽ​ സ​ർ​ജ​നാ​ണ്. മ​ക്ക​ളാ​യ​ ഡോ​. രേ​ഖ​ തൃശൂർ ജ​ന​റ​ൽ​ ആ​ശു​പ​ത്രി​യി​ലും​ ഡോ​. ദീ​പ​ ആ​സ്ട്രേ​ലി​യ​യി​ലും​ ഡോ​. നീ​തു​ കാനഡയിലും​ പ്ര​വ​ർ​ത്തി​ക്കു​ന്നു​. എ​ല്ലാ​വ​രും​ വി​വാ​ഹി​ത​രാ​ണ്. അ​വ​രെ​ല്ലാം​ ഡോ​.ഗോ​പി​നാ​ഥ​ന്റെ​ സാ​ഹ​സി​ക​ മോ​ഹ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്...

​ ​