വെള്ളേപ്പം തിയേറ്ററിൽ
Sunday 11 January 2026 3:43 AM IST
ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് റോമ തിരിച്ചെത്തുന്ന വെള്ളേപ്പം തിയേറ്ററിൽ. ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്നു. ബറോക് സിനിമാസിന്റെ ബാനറിൽ ജിൻസ് തോമസ്, ദ്വാരക് ഉദയശങ്കർ എന്നിവർ ചേർന്നാണ് നിർമ്മാണം.
പെണ്ണ് കേസ്
നിഖില വിമൽ നായികയായി ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് ജനുരവി 16ന് തിയേറ്ററിൽ. ഹക്കിം ഷാജഹാൻ, അജു വർഗീസ്, രമേശ് പിഷാരടി, ഇർഷാദ് എന്നിവരാണ് മറ്റു താരങ്ങൾ. ഇ ഫോർ എക്സിപിരിമെന്റ്സ്, സീസ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം.