ദ്വിദിന നേതൃത്വ ക്യാമ്പിന് തുടക്കം
Sunday 11 January 2026 12:52 AM IST
കോട്ടയം : സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (കേരള) ദക്ഷിണ മേഖലാ ദ്വിദിന നേതൃത്വ ക്യാമ്പിന് ഏറ്റുമാനൂർ കാസാ മരിയ ഓഡിറ്റോറിയത്തിൽ തുടക്കമായി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ബി.ഇ.എ മുൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.കൃഷ്ണ, യൂണിയൻ ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി ഹരിശങ്കർ.എസ് എന്നിവർ സംസാരിച്ചു. അസി.സെക്രട്ടറി ഹൃഷികേശ് എ.എസ് സ്വാഗതവും, റീജിയണൽ സെക്രട്ടറി അജിത് കെ. ആർ നന്ദിയും പറഞ്ഞു. ക്യാമ്പ് ഇന്ന് സമാപിക്കും.