പൊങ്കാല സമർപ്പണം
Sunday 11 January 2026 12:54 AM IST
വൈക്കം : മൂത്തേടത്തുകാവ് ദൈവത്തറ ധർമ്മദൈവ ദേവിക്ഷേത്രത്തിലെ തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി നടന്ന പൊങ്കാല സമർപ്പണം ഭക്തിനിർഭരം. ഭദ്ര ദീപ പ്രകാശനം തന്ത്രി മാമ്പ്ര ഭദ്രേശൻ നിർവഹിച്ചു. മേൽശാന്തി മിഥുൻ ശാന്തി സഹകാർമ്മികനായി. ക്ഷേത്രം പ്രസിഡന്റ് പി.വി.തങ്കച്ചൻ, സെക്രട്ടറി കെ.എം.സന്തോഷ്, വൈസ് പ്രസിഡന്റ് മൃത്യുഞ്ജയൻ, ജോയിന്റ് സെക്രട്ടറി ബിനു കുമാർ, മഹിളാ സമാജം പ്രസിഡന്റ് സരസ്വതി സുകുമാരൻ, സെക്രട്ടറി വിനീത ബിനു കുമാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രസാദമൂട്ടുമുണ്ടായിരുന്നു.