ശാസ്ത്ര സമ്മേളനം
Sunday 11 January 2026 1:55 AM IST
കോട്ടയം : എം.ജി സർവകലാശാലയുടെ സ്‌കൂൾ ഒഫ് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജിയും, ഐ.ഐ.ടി ഖരഖ്പൂരും, ഡിപ്പാർട്ട്മെന്റ് ഒഫ് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി, കൊച്ചിൻ യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ പോളിമർ സയൻസ് കോൺഫറൻസിന് തുടക്കം. വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡോ നന്ദകുമാർ കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശ്രീകല എം.എസ് സ്വാഗതം പറഞ്ഞു. പ്രൊഫ. ഡോ. കിൻസുക് നസ്‌കർ, ഡോ. അജി എം.എൻ, പ്രൊഫ. പ്രശാന്ത് രാഘവൻ, പേരം പ്രസാദ റാവു, അമർനാഥ് സോണിക, ഷീല തോമസ് എന്നിവർ പ്രസംഗിച്ചു.