ഭവന പുനരുദ്ധാരണ  പദ്ധതി ധനസഹായം 

Sunday 11 January 2026 12:55 AM IST

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഭവന പുനരുദ്ധാരണത്തിന് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ചെയർമാൻ ടോമി കുരുവിള ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം ജില്ലാ ജുവനൈയിൽ ജസ്റ്റിസ് ബോർഡ് മെമ്പറും കെ.എസ്.എസ്.എസ് ഡയറക്ടറുമായ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പി.ആർ.ഒ സിജോ തോമസ്, കോർഡിനേറ്റർ മേരി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.