മാർത്തോമ്മ സഭ കൺവെൻഷൻ
Sunday 11 January 2026 12:57 AM IST
കോട്ടയം : സദാ സുവിശേഷം പ്രസംഗിക്കുവാനും ലജ്ജിക്കാൻ സംഗതിയില്ലാത്ത വേലക്കാരായി പ്രവർത്തിക്കാനും നമുക്ക് സാധിക്കണമെന്ന് തോമസ് മാർ തിമഥിയോസ് എപ്പിസ്‌കോപ്പ അഭിപ്രായപ്പെട്ടു. മാർത്തോമ്മാ സഭാ കോട്ടയം,കൊച്ചി ഭദ്രാസന കൺവെൻഷനിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സുവി ജോയി പുല്ലാട് മുഖ്യ പ്രഭാഷണം നടത്തി. വികാരി ജനറൽ സാംസൺ എം. ജേക്കബ്, ബിനോജി കെ. മാത്യു, കെ. ജി. ജോസഫ്, സൈമൺ കുര്യൻ, ജോസഫ് ഇലവുംമൂട്, ബാബുക്കുട്ടി നാരകത്താനി, വി. ടി. തോമസ്, ജോർജ് മാത്യു, ജോബി എം. വർഗീസ്, കുരുവിള മാത്യൂസ്, മേഴ്‌സി തങ്കച്ചൻ, എബ്രഹാം പി. തോമസ് എന്നിവർ പ്രസംഗിച്ചു. .