കൂട്ടായ്മയുടെ വിജയമെന്ന്
Sunday 11 January 2026 12:58 AM IST
കോട്ടയം : തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് നേടിയ ചരിത്ര വിജയം, ഐക്യത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. വിജയികളായ കേരള ഡെമോക്രാറ്റിക് പാർട്ടി (കെ.ഡി.പി ) അംഗങ്ങൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ഐക്യം പൊതുതിരഞ്ഞെടുപ്പിലും നിലനിറുത്താൻ കഴിഞ്ഞാൽ വൻവിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. മാണി സി കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.ഡി.പി പ്രസിഡന്റ് കെ.ജെ ജോസ് മോൻ അദ്ധ്യക്ഷത വഹിച്ചു. സലിം പി. മാത്യു, സുൾഫിഖർ മയൂരി, കടകംപള്ളി സുകു, ബാബു തോമസ്, എം. ജെ ഉമ്മൻ, സാജു എം ഫിലിപ്പ്, പ്രദീപ് കരുണാകരൻ പിള്ള എന്നിവർ സംസാരിച്ചു.